നീണ്ട ഇടവേളയ്ക്കു ശേഷം നിക്കി ഗല്‍റാണി വീണ്ടും മലയാളത്തിലേക്ക്
നീണ്ട ഇടവേളയ്ക്കു ശേഷം നിക്കി ഗല്‍റാണി മലയാളത്തിലേക്ക് തിരികെയെത്തുന്നു. എസ്. ബിനുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഇതിഹാസയുടെ രണ്ടാം ഭാഗം ഇതിഹാസ 2വിലൂടെയാണ് നിക്കി വീണ്ടും മലയാളത്തില്‍ സജീവമാകുവാന്‍ ഒരുങ്ങുന്നത്.
ഷൈന്‍ ടോം ചാക്കോ, അനുശ്രീ എന്നിവരായിരുന്നു ഇതിഹാസയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍. ഇന്ദ്രജിത്താണ് ഇതിഹാസ 2വിലെ നായകന്. നവംബര്‍ 25ന് കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
https://www.facebook.com/Malayalivartha