Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാരത്‌നങ്ങളുടെ പട്ടികയില്‍ ദീപിക പദുക്കോണും

18 JANUARY 2019 10:39 PM IST
മലയാളി വാര്‍ത്ത

താന്‍ ചെയ്യുന്ന ജോലിക്ക് തുല്യവേതനമെന്ന് വിശ്വസിക്കുന്ന താരമാണ് ദീപിക പദുക്കോണ്‍. 'ദ ഡോട്ട് ദാറ്റ് വെന്റ് ഫോര്‍ എ വാക്ക്' എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം. യഥാര്‍ത്ഥജീവിതത്തില്‍ ഹീറോ പരിവേഷമുള്ള 51 വനിതാരത്‌നങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകത്തില്‍ ഒരു അധ്യായം ദീപിക പദുക്കോണിനെ കുറിച്ചാണ്.

'ഇന്ന് സിനിമയില്‍ അവസരങ്ങള്‍ക്ക് കുറവില്ല. സിനിമകളുടെ സ്വഭാവവും സിനിമകളിലെ സ്ത്രീകളുടെ സ്ഥാനവും ഒരുപാട് മാറിയിട്ടുണ്ട്, തീര്‍ച്ചയായും പ്രതിഫലവും. ഞാനെന്നെ കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. സിനിമകളില്‍ നായകനു നല്‍കുന്ന അതേ പ്രതിഫലം തന്നെ എനിക്കും ലഭിച്ചതിലൂടെ വേതന കാര്യത്തിലെ വിടവ് നികത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.'

അടുത്തിടെ പ്രതിഫലത്തുകയെ ചൊല്ലി ഒരു ചിത്രം നിരസിക്കേണ്ടി വന്ന സംഭവവും താരം ഓര്‍ത്തെടുത്തു. നായകനു ലഭിക്കുന്നതിലും കുറഞ്ഞ പ്രതിഫലം ഓഫര്‍ ചെയ്യതുകൊണ്ടാണ് ആ സിനിമ നിഷേധിക്കേണ്ടി വന്നതെന്നും ദീപിക കൂട്ടിച്ചേര്‍ത്തു. 'അടുത്തിടെ ഒരു സംഭവമുണ്ടായി. ആശയപരമായി എനിക്കിഷ്ടം തോന്നിയ ഒരു സിനിമയായിരുന്നു സംവിധായകന്‍ എനിക്ക് ഓഫര്‍ ചെയ്തത്.

എന്നാല്‍, പ്രതിഫലത്തെ കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോള്‍ ഇതാണ് എന്റെ ചാര്‍ജ് എന്നു ഞാന്‍ പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് അവര്‍ മറുപടി തന്നു, നായകനു തരുന്നത്രയും പ്രതിഫലം എനിക്ക് തരാന്‍ കഴിയില്ലയെന്ന്. എന്റെ 'ട്രാക്ക് റെക്കോര്‍ഡ്' എനിക്ക് നന്നായി അറിയാവുന്നതുകൊണ്ട് ഞാനവര്‍ക്ക് ടാറ്റ കൊടുത്തു യാത്രപറഞ്ഞു. എന്റെ മൂല്യം എനിക്കറിയാം. തുല്യ ജോലിക്ക് തുല്യവേതനം നല്‍കാതിരിക്കുന്നതില്‍ അനീതി തോന്നി ഞാന്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു,' ദീപിക പറയുന്നു.

നായകന്‍ ഒരു സിനിമയ്ക്കു വേണ്ടി നല്‍കുന്ന അത്രയും തന്നെ അധ്വാനം ഒരു നായികയും സിനിമയ്ക്കു വേണ്ടി നല്‍കുന്നുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് വേതനം തുല്യമാവാത്തത്? എന്നാണ് ദീപിക ചോദിക്കുന്നത്. സ്വന്തമായൊരു വാല്യു തനിക്കായി നല്‍കാനും താരം മടിക്കുന്നില്ല.

'ഇപ്പോള്‍ ഞാനെനിക്കു വേണ്ടി തീരുമാനങ്ങള്‍ എടുക്കുന്നുണ്ട്. കാരണം രാത്രിയില്‍ എനിക്ക് സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കണം. നിരാശ തോന്നിക്കുന്ന ചിന്തകളോടെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ തുല്യമാണെന്നിരിക്കെ ഒരേ ജോലിക്ക് എന്റെ മെയില്‍ കോ സ്റ്റാര്‍ വാങ്ങുന്നതിലും കുറഞ്ഞ വേതനം വാങ്ങുന്നതില്‍ ഞാന്‍ ഓകെ അല്ല,' ദീപിക പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (27 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends