Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

പ്രിയകൂട്ടുകാരന് ആദരമര്‍പ്പിച്ച്‌ സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് സംഗീതാര്‍ച്ചന... കണ്ണീരോടെ ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ

22 JANUARY 2019 09:16 AM IST
മലയാളി വാര്‍ത്ത

ലക്ഷ്മിയെ തനിച്ചാക്കി ബാലുവും ജാനിയും യാത്രയായപ്പോൾ എല്ലാവരുടെയും ഉള്ളിൽ കനലായി മാറിയത് തനിച്ചായ ലക്ഷ്മിയെ കുറിച്ചായിരുന്നു. ഗുരുത പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ലക്ഷ്മി ഇപ്പോള്‍ യാഥാർഥ്യങ്ങൾ മനസിലാക്കി ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതേസമയം അന്തരിച്ച പ്രശസ്ത വയലിസ്റ്റ് ബാലഭാസ്‌കറിന് ആദരമര്‍പ്പിച്ച്‌ സുഹൃത്ത് സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് സംഗീതാര്‍ച്ചന. 'ബാലഭാസ്‌കര്‍ സ്മൃതി' എന്ന പേരില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലാണ് പരിപാടി നടന്നത്. ബാലഭാസ്‌കറിന്റെ അച്ഛന്‍ സികെ ഉണ്ണിയും ചടങ്ങിനെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ മരണ ശേഷം ആദ്യമായാണ് അച്ഛന്‍ സികെ ഉണ്ണി ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എകെ ബാലനും ഒപ്പം അദ്ദേഹവും നിലവിളക്ക് കൊളുത്തി. ബാലുവിന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ടുമിട്ടാണ് സ്റ്റീഫന്‍ ദേവസി എത്തിയത്.

സ്റ്റീഫന്‍ ദേവസിയിലൂടെ ബാലുവിന്റെ പ്രിയപ്പെട്ട ഈണങ്ങള്‍ നിറഞ്ഞ സദസില്‍ ഒഴികിയെത്തി. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ പ്രതിമാസ പരിപാടി സംസ്‌കൃതി സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പള്ളിപ്പുറത്ത് വച്ച് സംഭവിച്ച അപകടത്തില്‍പ്പെട്ട് ഒരാഴ്ചയോളം ചികില്‍സയില്‍ കഴിഞ്ഞ ശേഷമായിരുന്നു ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്. സെപ്റ്റംബര്‍ ഇരുപ്പത്തിയഞ്ചാം തീയതി തിരുവനന്തപുരം പളളിപ്പുറത്ത് വച്ചായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. തൃശ്ശൂരിൽനിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിൽ ഇടിക്കുകയായിരുന്നു. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി ഏറെ നാള്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്...  (6 minutes ago)

ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി...  (33 minutes ago)

സ്‌കൂൾ ശാസ്ത്രോത്സവത്തിൽ...  (39 minutes ago)

ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...  (56 minutes ago)

രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി  (1 hour ago)

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (1 hour ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (1 hour ago)

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (1 hour ago)

അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച...  (2 hours ago)

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (10 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (10 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (12 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (12 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (13 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (13 hours ago)

Malayali Vartha Recommends