Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

ആയുര്‍വേദ റിസോര്‍ട്ടിന് ബാലഭാസ്‌കര്‍ വഴി ഒന്നരകോടി രൂപ ലോണ്‍ ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ: 'ചെറുപ്പളശ്ശരിയില്‍ 50 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് ബാലു തന്നോട് പറഞ്ഞതായും, സ്റ്റീഫന് ഇക്കാര്യം അറിയാമെന്നും ഇപ്പോൾ ഇതിന്റെ കണക്കുകൾ കാണാനില്ലെന്നും പിതാവ് സി.കെ. ഉണ്ണി

22 JANUARY 2019 04:39 PM IST
മലയാളി വാര്‍ത്ത

കാര്‍ അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച പൊലീസ് അന്വേഷണം അന്തിമഘട്ടത്തിലേയ്ക്ക് നീങ്ങുമ്പോൾ പാലക്കാട് സ്വദേശിയായ ഡോക്ടറുമായി ബാലഭാസ്‌കറിനുണ്ടായിരുന്ന സാമ്ബത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്ന നിഗമനത്തിൽ പോലീസ് എത്തുമ്പോൾ ആയുര്‍വേദ റിസോര്‍ട്ടിന് ബാലഭാസ്‌കര്‍ വഴി ഒന്നരകോടി രൂപ ലോണ്‍ ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി വയലനിസ്‌റ്റ് ബാലഭാസ്‌കറിന്റെ അച്ഛൻ സി.കെ. ഉണ്ണി രംഗത്തെത്തി.

തിരുവനന്തപുരത്ത് ബാലഭാസ്‌കര്‍ അനുസ്‌മരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മാധ്യമപ്രവർത്തകരോട് ബാലഭാസ്‌കറിന്റെ മരണത്തില്‍ വെളിപ്പെടുത്തൽ നടത്തിയത്. ആയുര്‍വേദ റിസോര്‍ട്ടിന് ബാലഭാസ്‌കര്‍ വഴി ഒന്നരകോടി രൂപ ലോണ്‍ ലഭിച്ചിച്ചത് എസ്.ബി.ഐ വഴിയാണെന്നും തന്റെ അനുജന്‍ തന്നെയായിരുന്നു ആ സമയത്ത് അവിടുത്തെ ഡെപ്യൂട്ടി ജനറല്‍ മാനേജറെന്നും, പിന്നീടാണ് വളരെ ചെറിയ രീതിയിലായിരുന്ന റിസോര്‍ട്ട് വളര്‍ച്ച പ്രാപിച്ചതെന്ന് ബാലഭാസ്‌ക്കറുടെ പിതാവ് വെളിപ്പെടുത്തുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ... 'ചെറുപ്പളശ്ശരിയില്‍ 50 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് എന്നോട് ബാലു പറഞ്ഞിട്ടുണ്ട്. സ്‌റ്റീഫനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതിന്റെയൊന്നും കണക്കുകള്‍ ഇപ്പോള്‍ കാണാനില്ല. എനിക്ക് വയസുകാലത്തുണ്ടായിരുന്ന ആകെയുള്ള ഊന്നുവടിയായിരുന്നു. തരാന്‍ എന്റെ കൈയില്‍ തെളിവുകളൊന്നുമില്ല,

'പാലക്കാട് ആയു‌ര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്ക് പോയതാണ്. കുറേനാള്‍ അവിടെ കിടന്ന് അവര്‍ ഫ്രണ്ട്‌സ് ആയി. പിന്നെ ഇടയ്‌ക്കിടെ അവിടെ താമസിക്കാന്‍ തുടങ്ങി. അത് ചെറിയൊരു ആശുപത്രിയായിരുന്നു. എന്റെ അനുജന്‍ അവിടെ എസ്.ബി.ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആയിരുന്നു. റിസോര്‍ട്ട് ഡെവലപ്പ് ചെയ്യാന്‍ ബാലു പറഞ്ഞിട്ട് ഒന്നര കോടി രൂപ ലോണ്‍ കൊടുത്തു എന്നാണ് അവന്‍ പറഞ്ഞത്. അതിനു ശേഷം ബാലുവിന്റെ വലിയൊരു ഇന്‍വെസ്‌റ്റ്‌മെന്റ് അവിടെയുണ്ടായിരുന്നു. തെളിവുകളൊന്നും തരാന്‍ എന്റെ കൈയിലില്ല.

വാഹനമോടിച്ചിരുന്ന അര്‍ജുനെ ആയുര്‍വേദ ഡോക്‌ടര്‍ തന്നെയാണ് ഡ്രൈവറായി വിട്ടത്. അവനെ നന്നാക്കാനാണ് കൂടെകൂട്ടിയതെന്നാണ് ബാലു പറഞ്ഞത്. അര്‍ജുന്റെ പേരില്‍ എന്തോ ക്രിമിനല്‍ കേസോ കൊട്ടേഷന്‍ ഏര്‍പ്പാടോ ഒക്കെ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. മനപൂര്‍വമുണ്ടാക്കിയ ആക്‌സിഡന്റാണെന്ന് എനിക്ക് തോന്നി. ഡ്രൈവര്‍ക്ക് കാലില്‍ മാത്രമെ പരിക്കുള്ളു. സത്യമെന്താണെന്ന് ദൈവത്തിനെ അറിയൂ.
വിവരങ്ങളൊക്കെ അപ്പപ്പോള്‍ എന്നെ അറിയിക്കണമെന്ന് ഡി.ജി.പി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഒന്നും ഇതുവരെയും അറിയിച്ചിട്ടില്ല. ഒരു ഹൈലെവല്‍ എന്‍ക്വയറി വേണമെന്നാവശ്യപ്പെട്ട് വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ട്'. വിതുമ്പലോടെ അദ്ദേഹം പറഞ്ഞു.

എ ടി എം പണം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിന് ബാലഭാസ്‌ക്കറുടെ ഡ്രൈവറായ അർജുന് ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്. പാലക്കാടുള്ള ആയുർവേദ ഡോക്ടറുമായി ബാലഭാസ്ക്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എന്നാൽ ബാലഭാസ്കർ നൽകിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കി നൽകിയെന്നാണ് ഡോക്ടറുടെ മൊഴി.

ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി നൽകിയിരുന്നു. മൊഴിയിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബാലഭാസ്കറിന്‍റേയും മകളുടേയും മരണത്തിലേക്ക് നയിച്ച വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരുന്നു.

അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്‍റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്. അപകടസമയത്ത് കാറിലുണ്ടായിരുന്ന രണ്ടു പേരുടേയും മൊഴികളില്‍ വൈരുധ്യം വന്നതോടെയാണ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബാലഭാസ്കറിന്‍റെ കുടുംബം ആവശ്യപ്പെട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി...  (22 minutes ago)

സ്‌കൂൾ ശാസ്ത്രോത്സവത്തിൽ...  (28 minutes ago)

ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...  (45 minutes ago)

രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി  (58 minutes ago)

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (1 hour ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (1 hour ago)

അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ പണിമുടക്കും...  (1 hour ago)

അവസാനഘട്ട വോട്ടെടുപ്പ്‌ നാളെ... ഫലപ്രഖ്യാപനം വെള്ളിയാഴ്‌ച...  (2 hours ago)

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (9 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (10 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (12 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (12 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (12 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (13 hours ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (14 hours ago)

Malayali Vartha Recommends