Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബോളിവുഡ് നടി കരീനാ കപൂര്‍ സ്ഥാനാര്‍ത്ഥിയായി മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്ന് മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു, താന്‍ ആ വിവരം അറിഞ്ഞില്ലെന്ന് താരം വ്യക്തമാക്കി

22 JANUARY 2019 05:48 PM IST
മലയാളി വാര്‍ത്ത

ആദ്യ പ്രസവത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുന്ന കരീനാ കപൂര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നെന്ന് അറിയുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി താരം മത്സരിക്കുമെന്നാണ് വാര്‍ത്ത. ഭോപ്പാലില്‍ കരീനയെ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് നേതാവ് യാഗേന്ദ്രസിംഗ് ചൗഹാനാണ് പാര്‍ട്ടിക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ മറ്റ് നേതാക്കള്‍ക്കൊന്നും ഇതിനോട് യോജിപ്പില്ലെന്ന് അറിയുന്നു. അവരാരും പ്രതികരിക്കാനും തയ്യാറായിട്ടില്ല. അടുത്ത കാലത്തൊന്നും കോണ്‍ഗ്രസ് വിജയിക്കാത്ത മണ്ഡലമാണ് മധ്യപ്രദേശിലെ ഭോപ്പാല്‍. പൊതുസമ്മതരെയും താരങ്ങളെയും ഇറക്കി എങ്ങനെയും അധികാരത്തിലെത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് കരീന വ്യക്തമാക്കി. ആരെങ്കിലും പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങള്‍ക്ക് മറുപടിയില്ലെന്നും താരം തുറന്നടിച്ചു. വാര്‍ത്തകളില്‍ കഴമ്പില്ലെന്നും താമസിക്കാതെ ക്യാമറയ്ക്ക് മുന്നിലെത്തുമെന്നും സിനിമ തന്നെയാണ് തന്റെ ലക്ഷ്യമെന്നും അതില്‍ മാറ്റമില്ലെന്നും കരീന നിലപാട് വ്യക്തമാക്കി. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടില്ല. കുട്ടിയേയും നോക്കി വിട്ടിലിരിക്കുകയാണ് താരമിപ്പോള്‍. സിനിമയിലെ രണ്ടാംവരവിന് മുന്നോടിയായി തടി കുറയ്ക്കാനുള്ള ശ്രമത്തിലാണ് താരം. കോണ്‍ഗ്രസ് അനുകൂല കുടുംബമാണ് കരീനയുടേത്.

മാധുരി ദീക്ഷിത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിരവധി താരങ്ങള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളാകുമെന്ന് അറിയുന്നു. ക്രിക്കറ്റ്താരം ഗൗതംഗംഭീര്‍, സിനിമാ നടന്‍മാരായ സണ്ണി ഡിയോള്‍, അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, അനുപം ഖേര്‍ എന്നിവരുടെ പേരുകളാണ് ബി.ജെ.പി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇത് മനസിലാക്കിയാണ് കോണ്‍ഗ്രസ് കരീന അടക്കമുള്ള താരങ്ങളെ തങ്ങളുടെ വലയിലാക്കാന്‍ നീക്കം നടത്തുന്നത്.

കേരളത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ ബി.ജെ.പി അണിയറ നീക്കം തുടങ്ങി. എന്നാല്‍ മത്സരിക്കാനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ മോഹന്‍ലാലിനെ രാജ്യസഭാ എം.പിയാക്കാന്‍ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മണിപ്പൂരിൽ സംഘർഷം.... ഇംഫാലിൽ നിന്ന് 25 കിലോമീറ്റർ തെക്കുള്ള തൗബാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു... നിരോധനാജ്ഞ ഏർപ്പെടുത്തി ജില്ലാ അധികൃതർ  (6 minutes ago)

തിരുവനന്തപുരം മലയിൻകീഴിൽ ക്ഷേത്രങ്ങളിലും വീട്ടിലും മോഷണശ്രമം.... ഇന്ന് പുലർച്ചെയായിരുന്നു സംഭവം  (20 minutes ago)

പിണറായിയെ താങ്ങണമെന്ന ആവശ്യം ബാലഗോപാൽ തള്ളി പോയി പണിനോക്കെന്ന് ! സി പി എമ്മിൽ അടിതട !  (38 minutes ago)

"എനിക്ക് എന്റെ ഭർത്താവിനെ മതിയേ!" - മജിസ്‌ട്രേറ്റിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് അനു ടീച്ചർ; ഞെട്ടി കാമുകൻ ,കോടതിയിൽ..!!  (45 minutes ago)

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (50 minutes ago)

  സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്, വെള്ളിവിലയിൽ മാറ്റമില്ല  (52 minutes ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (1 hour ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (1 hour ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (1 hour ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (1 hour ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (2 hours ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (2 hours ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

Malayali Vartha Recommends