Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ആരും അറിയാതെ റഹ്മാന്‍ വന്നു; ഒരു ദിവസം മുഴുവന്‍ കൂടെ ചിലവഴിച്ചു: ഭാഗ്യലക്ഷ്മി

24 JANUARY 2019 06:00 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

"ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹരത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്!!!

മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!

ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!

ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് മാത്രമാണ്; മറ്റ് എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ പരസ്യമായി വെല്ലുവിളിക്കുന്നു; നുണകൾ മെനയാനുള്ള ഇവരുടെ അസാമാന്യ കഴിവിനെ സമ്മതിക്കണം; ലക്ഷ്മിക്കെതിരെ ആഞ്ഞടിച്ച് മിഥിലാജ്

അന്തരിച്ച പ്രശസ്ത ഗിറ്റാറിസ്റ്റ് ജോണ്‍ ആന്റണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയെഴുതിയ കുറിപ്പ് വൈറലാകുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രഗല്‍ഭനായ സംഗീത വ്യക്തിത്വതമായിരുന്നു ജോണിയെന്ന് ഭാഗ്യലക്ഷ്മി ഓര്‍മ്മിപ്പിക്കുന്നു. ഏആര്‍ റഹ്മാനും ശിവമണിയുമായിരുന്നു അടുത്ത സുഹൃത്തുക്കള്‍.

ഭാഗ്യലക്ഷ്്മിയുടെ വാക്കുകള്‍:

ഞങ്ങളുടെ പ്രിയപ്പെട്ട ജോണി(ജോണ്‍ ആന്റണി)നാളെ യാത്രയാവുന്നു.. ജോണി എപ്പോഴും പറയുമായിരുന്നു ഇതൊരു കപട ലോകമാണ്,സ്‌നേഹത്തിനും ആത്മാര്‍ത്ഥതക്കും യാതൊരു വിലയുമില്ല ഇവിടെ,അതാണ് ഞാന്‍ 24മണിക്കൂറും എന്റെ ഗിറ്റാറുമായി സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്ന്.


35 വര്‍ഷത്തോളം സിനിമാ സംഗീതലോകത്ത് പ്രവര്‍ത്തിച്ചിട്ടും ജോണിയുടെ മനസ്സിന് സന്തോഷം തരുന്ന സംഗീതം തേടി അലഞ്ഞു.ഒടുവില്‍ ജോണിക്ക് മനസ്സിലായി സിനിമ ഉപേക്ഷിക്കണം,അങ്ങനെയാണ് 2011 ല്‍ ഇനി സിനിമാ സംഗീതം എനിക്ക് വേണ്ട എന്ന തീരുമാനവുമായി ജോണി ചെന്നൈ ഉപേക്ഷിച്ച് തിരുവനന്തപുരത്ത് താമസം ഉറപ്പിച്ചത്.(ഒടുവില്‍ ചെയ്ത സിനിമ വിണ്ണൈ താണ്ടി വരുവായാ).

സത്യത്തില്‍ 'പൊന്‍വീണേ എന്‍ ഉളളില്‍' എന്ന പാട്ടില്‍ ഒടുവില്‍ കേള്‍ക്കുന്ന ഗിറ്റാര്‍ സംഗീതം ജോണിയുടേതാണെന്ന് ആരെങ്കിലും പറയുമ്പോള്‍ ജോണിക്ക് ദേഷ്യമായിരുന്നു..അതാണോ എന്റെ കഴിവ്, എന്റെ കഴിവിനെ എത്ര ചെറുതായി കാണുന്നു എന്ന് പറയുമായിരുന്നു..മലയാള തമിഴ് സിനിമാ സംഗീത ലോകത്തെ എല്ലാ കപടതകളും ജോണി എന്നോട് പറയുമായിരുന്നു...


ജോണിയെ ഏറ്റവും നന്നായി മനസ്സിലാക്കിയ രണ്ട് സുഹൃത്തുക്കള്‍ ആണ് എ ആര്‍ റഹ്മാനും ശിവമണിയും..1985 ല്‍ ഞാന്‍ ജോണിയെ ആദ്യമായി ചൈന്നെയില്‍ വെച്ച് കാണുമ്പോള്‍ സാലിഗ്രാമത്തിലെ ഒരു വീടിന്റെ മുകളിലത്തെ ചെറിയ വാടക വീട്ടിലായിരുന്നു താമസം.

അന്ന് A R REHMAN, SIVAMANI,JOJU എന്ന SOUTH AFRICAN സുഹൃത്ത് എല്ലാവരും ചേര്‍ന്നുളള കളിയും ചിരിയും സംഗീതവും ഞാന്‍ നേരില്‍ കണ്ടതാണ്.കൂട്ടത്തില്‍ ഏറ്റവും ചെറിയ പയ്യനായിരുന്നു A R REHMAN.


ജോണിച്ചേട്ടാ ജോണിച്ചേട്ടാ എന്ന് വിളിച്ചു എപ്പോഴും കൂടെയുണ്ടാവും. അതുകൊണ്ടാണ് ഈയടുത്ത കാലത്ത് റഹ്മാന്‍ ആരുമറിയാതെ ജോണിയെ കാണാന്‍ വന്നതും ഒരു ദിവസം മുഴുവന്‍ ജോണിയോടൊപ്പം ചിലവിട്ടതും..

അന്ന് റഹമാന്‍ പറഞ്ഞുവത്രേ എത്ര നല്ല കാലമായിരുന്നു നമ്മുടെ ചെന്നൈ ജീവിതം, ഇത്രയും വലിയൊരു സിനിമ ലോകത്ത് നല്ല തിരക്കുളള കാലത്തും അത് വലിച്ചെറിഞ്ഞ് സ്വന്തം ഇഷ്ട സംഗീതത്തിനായി ജീവിക്കാനുളള ധൈര്യം എല്ലാവര്‍ക്കും കിട്ടില്ല എങ്ങനെ ജോണിച്ചേട്ടന് അത് സാധിച്ചു എന്ന്.

തിരുവനന്തപുരത്തെ ജീവിതം ആസ്വദിക്കുന്നുണ്ടായിരുന്നു ജോണി.
ഈ വര്‍ഷം വിദേശത്ത് നിരവധി പരിപാടികള്‍ ജോണിക്ക് ഉണ്ടായിരുന്നു..അതേക്കുറിച്ച് ജോണി ആവേശത്തോടെ എന്നോട് പറഞ്ഞിരുന്നു. ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കി വെച്ചാണ് ജോണി പോയത്..യാതൊരു ദുരാഗ്രഹവുമില്ലാത്ത ആരേയും ദ്രോഹിക്കാത്ത സംഗീതം സംഗീതം സംഗീതം എന്ന ലോകത്ത് മാത്രം ജീവിച്ച ജോണി,എന്റെ സുഹൃത്തും സഹോദരനുമായിരുന്നു എന്നതില്‍ ഞാനഭിമാനിക്കുന്നു..

പുനര്‍ജന്മത്തില്‍ വളരേയധികം വിശ്വാസമുണ്ടായിരുന്നു ജോണിക്ക്.
എല്ലാ ജന്മത്തിലും ഞാന്‍ ഈ ഗിറ്റാറുമായി തന്നെ ജീവിക്കും എന്ന പറയുമായിരുന്നു.അങ്ങനെയെങ്കില്‍ ജോണി വീണ്ടും ജനിക്കും...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends