തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത അമ്മയാകുന്നു? പ്രതികരണവുമായി താരം...
വിവാഹ ശേഷവും സിനിമയില്‍ സജീവമായ നടി സാമന്തയ്ക്ക് കൈനിറയെ സിനിമകളാണ്. വിവാഹത്തോടെ സാമന്ത കരിയര്‍ ഉപേക്ഷിക്കുമെന്ന് ചിലര്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഹണിമൂണിന് പിന്നാലെ തന്നെ ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കി അതെല്ലാം വ്യാജ വാര്‍ത്തകളാണ് നടി തെളിയിച്ചിരുന്നു. വീണ്ടും സാമന്തയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറയുകയാണ്.
ഇത്തവണ സാമന്ത ഗര്‍ഭിണിയാണെന്നാണ് പ്രചരണം. ഗര്‍ഭിണിയായതിനാല്‍ നടി സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണെന്നുമായിരുന്നു പ്രചരിച്ചി വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിനിമയില്‍ സജീവമായി തന്നെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടിയിപ്പോള്‍. തമിഴില്‍ വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച 96 എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലാണ് സാമന്ത നായികയാവുന്നത്. ഷര്‍വാനന്ദ് ആണ് ചിത്രത്തിലെ നായകന്. തമിഴിലൊരുക്കിയ സി പ്രേം കുമാര്‍ തന്നെയാണ് തെലുങ്കിലേക്കും 96 എത്തിക്കുന്നത്. കന്നഡയില്‍ നടി ഭാവനയാണ് ഈ കഥാപാത്രതത്തെ അവതരിപ്പിക്കാന്‍ എത്തുന്നത്
https://www.facebook.com/Malayalivartha