Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അമ്പിളിയുടെ മനസ്സ് മുഴുവന്‍ വിഷം നിറച്ച് എന്റെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ കളിച്ചത് ആദിത്യന്‍: ആദിത്യന്‍ അമ്പിളിയുമായി ബന്ധം സ്ഥാപിച്ചത് എന്റെ കുഞ്ഞിനെ കൈയ്യിലെടുത്ത്- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഭര്‍ത്താവ് ലോവല്‍

28 JANUARY 2019 01:11 PM IST
മലയാളി വാര്‍ത്ത

നടി അമ്പിളി ദേവിയും നടന്‍ ആദിത്യനുമായുള്ള വിവാഹത്തെചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല. ഇപ്പോള്‍ ആദിത്യനും അമ്പിളിക്കുമെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് അമ്പിളിയുടെ മുന്‍ ഭര്‍ത്താവ് ലോവല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആദിത്യന്‍ തന്നെയും അമ്പിളിയെയും മനപ്പൂര്‍വ്വം ചതിച്ച് വിവാഹം കഴിച്ചതാണെന്ന് ലോവല്‍ പറഞ്ഞത്.

'എന്റെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ കളിച്ചത് ആദിത്യന്‍ തന്നെയാണ്. അയാള്‍ക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു. കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. അത് തുറന്നു പറഞ്ഞിട്ടുമുണ്ട്. അയാളുടെ ആഗ്രഹം സാധിക്കുന്നതിനു വേണ്ടി എനിക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തി. അതില്‍ അയാള്‍ വിജയിച്ചിരിക്കുന്നു. ജീവിതം നഷ്ടപ്പെട്ടത് എനിക്കും. എല്ലാ ദമ്പതിമാര്‍ക്കും ഇടയിലും ഉണ്ടാവില്ലേ ചെറിയ സൗന്ദര്യപ്പിണക്കങ്ങള്‍. പിന്നെ, എനിക്ക് സ്വഭാവദൂഷ്യം ഉണ്ടെന്നും മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നും പുറത്തു നിന്നു പലരും അമ്പിളിയെ വിളിച്ചു പറഞ്ഞു. ജീവിതം തകര്‍ക്കാന്‍ ചിലര്‍ വച്ച പാരകള്‍.

പൊരുത്തക്കേടുകള്‍ തുടര്‍ന്നപ്പോള്‍ കുറച്ചു നാള്‍ അകന്നു താമസിക്കാം എന്ന് അമ്പിളിയാണ് പറഞ്ഞത്. 'പിരിയാനോ മറ്റൊരു വിവാഹത്തിനോ താത്പര്യമില്ല' എന്നും പറഞ്ഞു. എല്ലാം നേരെയാവുന്നെങ്കില്‍ ആവട്ടെ എന്നു ഞാന്‍ കരുതി. ഏഴു മാസം ഞാന്‍ മാറി നിന്നു. കുഞ്ഞിനെ ഓര്‍ത്താണ് അങ്ങനെ ചെയ്തത്. ഇടയ്ക്കിടെ ഞാന്‍ അമ്പിളിയുടെ വീട്ടില്‍ ചെല്ലും, കുഞ്ഞിനെ കണ്ട് മടങ്ങും. അങ്ങനെയിരിക്കെ ഒരു ദിവസം അമ്പിളി വിളിച്ച് വിവാഹമോചനം വേണം എന്നു പറഞ്ഞു. എന്റെ കുഞ്ഞിനെ കൈയ്യിലെടുത്താണ് ആദിത്യന്‍ അമ്പിളിയുമായി ബന്ധം സ്ഥാപിക്കുന്നത്. എന്നെപ്പറ്റി പരമാവധി ഇല്ലാക്കഥകള്‍ പറഞ്ഞു . അമ്പിളിയുടെ മനസ്സ് മുഴുവന്‍ വിഷം നിറച്ചു. ഒരു സീരിയലില്‍ ഭാര്യയും ഭര്‍ത്താവുമായി അഭിനയം കൂടി തുടങ്ങിയതോടെ എല്ലാം പൂര്‍ണം. സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണ് അയാള്‍ എന്റെ മോനെ ലാളിക്കാന്‍ ഇറങ്ങിയത്. അപ്പോള്‍ ഊഹിക്കാമല്ലോ ഉദ്ദേശം എന്താണെന്ന്.' ലോവല്‍ പറയുന്നു.


'പ്രശ്‌നങ്ങള്‍ തീര്‍ന്ന് എന്നെങ്കിലും ഒരുമിക്കാം എന്നു കരുതിയാണ് ഏഴു മാസം ഞാന്‍ മാറി നിന്നത്. പക്ഷേ, ഒരാള്‍ക്ക് നമ്മളെ വേണ്ട എന്നു പറയുമ്പോള്‍ പിന്നെ എന്തു വേണം. മോന്റെയും അമ്പിളിയുടെയും ഭാവിയും ഓര്‍ത്തു. എന്നെക്കാളും നല്ലൊരാളുടെ കൂടെ അവള്‍ സുഖമായി ജീവിക്കട്ടെ എന്നു കരുതി. അതു ഞാന്‍ അമ്പിളിയോട് പറഞ്ഞതുമാണ്. അവര്‍ക്കു വിവാഹമോചനം നിര്‍ബന്ധം ആയിരുന്നു. ഒരു പക്ഷേ, ഈ ബന്ധത്തിനു വേണ്ടി ആയിരിക്കാം. ഞങ്ങളുടെ പേരില്‍ അഞ്ചു സെന്റ് സ്ഥലം ഉണ്ടായിരുന്നു.

അത് വാങ്ങാന്‍ കൂടുതല്‍ പൈസ മുടക്കിയത് അമ്പിളിയായിരുന്നു. സ്ഥലം തിരികെ വേണം എന്നു പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ അത് അമ്പിളിയുടെ പേരില്‍ എഴുതി നല്‍കുകയും ചെയ്തു. വിവാഹത്തിന് രണ്ടു ദിവസം മുമ്പ്. അതറിഞ്ഞപ്പോള്‍ ഞാന്‍ അമ്പിളിയുടെ അച്ഛനെ വിളിച്ചു. 'ആരുടെ കൂടെ ജീവിക്കണം എന്നത് അമ്പിളിയുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, എന്റെ കുഞ്ഞിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്' എന്ന് പറഞ്ഞു. ഞാന്‍ ഫോണ്‍വെച്ച് അഞ്ച് മിനിറ്റു കഴിഞ്ഞപ്പോള്‍ ആദിത്യന്റെ സുഹൃത്ത് എന്നു പറഞ്ഞ് ഏതോ ഒരു ഗുണ്ട എന്നെ വിളിച്ച് മിണ്ടാതിരുന്നില്ലെങ്കില്‍ എന്നെ കൊന്നു കളയും എന്നു ഭീഷിണി മുഴക്കി.' ലോവല്‍ പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'നീ കൊലപാതകിയുടെ തള്ള അത്രയും മതി' നൂഹയെ കുത്തി ജനങ്ങൾ,മാഡം ഈ മനോരോഗികൾക്ക് ഫ്രസ്‌ട്രേഷനെന്നും..! INSTA കത്തി  (5 minutes ago)

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (17 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (26 minutes ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (33 minutes ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (48 minutes ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (1 hour ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (1 hour ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (2 hours ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (3 hours ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (3 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (3 hours ago)

Malayali Vartha Recommends