Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

കിഷോറിന് ഇനി തന്റെ പ്രിയതമയുടെ വൃക്ക പകുത്ത് നൽകും... എല്ലാ ശ്രമങ്ങളും പാഴാകുമെന്ന് കണ്ടപ്പോൾ മനസ് പതറിയ നിമിഷം ഡോക്ടർ പറഞ്ഞ ആ സന്തോഷവാർത്ത അമ്മയുടെ കണ്ണീരിനും പ്രാര്‍ത്ഥനയ്ക്കും ഫലമുണ്ടായി... മകന്‍ കിഷോറിന് ഭാര്യയുടെ വൃക്ക ചേരുമെന്ന് ഡോക്ടര്‍മാര്‍; ഉടന്‍ ശസ്ത്രക്രിയ

29 JANUARY 2019 10:44 AM IST
മലയാളി വാര്‍ത്ത

സേതുലക്ഷ്മി അമ്മയെ പോലെതന്നെ മലയാളികള്‍ക്ക് സുപരിചിതനാണ് കിഷോര്‍. നാടകങ്ങളിലും കോമഡി സ്‌കിറ്റുകളിലെയും സ്ഥിരം സാന്നിധ്യമായിരുന്നു. വൃക്കരോഗം പിടിപെട്ടതോടെ കിടപ്പിലായിരുന്നു കിഷോര്‍. പത്ത് വര്‍ഷമായി ഡയാലിസിസ് നടത്തിയാണ് ജീവന്‍ പിടിച്ചു നിര്‍ത്തുന്നത്. വാചാലനാവുകയാണ് സേതുലക്ഷമി. നിയമതടസ്സമുള്‍പ്പെടെ പലതിലും തട്ടി ആ ശസ്ത്രക്രിയ നടക്കാതെ പോയി. ഒടുവില്‍ പല കടമ്ബകള്‍ കടന്ന് വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂരിലെ ഈ വാടക വീട്ടിലിപ്പോള്‍ ആശ്വാസത്തിന്റെ വെട്ടമെത്തി.

ഭാര്യ ലക്ഷ്മി പകുത്തുനല്‍കുന്ന വൃക്ക സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് നടി സേതുലക്ഷ്മിയുടെ മകന്‍ കിഷോര്‍. നാടക കലാകാരനും കോമഡി സ്‌കിറ്റുകളിലൂടെ മലയാളികള്‍ക്ക് പരിചിതനുമായ കിഷോറിനു മുന്നിലുള്ള തടസ്സം ശസ്ത്രക്രിയയ്ക്കുള്ള പണംമാത്രം. എന്നാലിപ്പോൾ നടി സേതുലക്ഷ്മി അമ്മയുടെയും മകന്‍ കിഷോറിന്റെയും കണ്ണീരിനും പ്രാര്‍ത്ഥനകള്‍ക്കും ഫലമുണ്ടായി. കിഷോറിന് ഭാര്യ ലക്ഷ്മിയുടെ വൃക്ക ചേരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഭാര്യ ലക്ഷ്മിയുടെ വൃക്ക സ്വീകിരിക്കാന്‍ തയ്യാറിയിരിക്കുകയാണ് കിഷോര്‍. നേരത്തെ കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായി ചിലര്‍ മുന്നോട്ട് വന്നെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെട്ടു. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു സേതുലക്ഷ്മിയമ്മയും കുടുംബവും.

പത്തുവര്‍ഷമായി ഡയാലിസിസിലൂടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. നടി പൊന്നമ്മ ബാബു വൃക്ക നല്‍കാന്‍ തയ്യാറായത് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍, അവരുടെ വൃക്ക യോജിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ആ കുടുംബത്തിന്റെ പ്രതീക്ഷ നഷ്ടപ്പെട്ടു. അതോടുകൂടി മകന്റെ രോഗവുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായങ്ങള്‍ പൊന്നമ്മബാബുവിന്റെ ഇടപെടലോടെ അവസാനിച്ചതായി സേതുലക്ഷ്മി വ്യക്തമാക്കിയിരുന്നു. പൊന്നമ്മ ബാബു പ്രശ്‌നം ഏറ്റെടുത്തതോടെ എല്ലാം ശരിയായെന്നാണ് ചിലര്‍ കരുതിയത്. എന്നാല്‍ അതോടുകൂടി തനിക്ക് ലഭിച്ചു കൊണ്ടിരുന്ന സഹായം നില്‍ക്കുകയായിരുന്നു. മകന് ഡയാലിസിസ് ചെയ്യുന്നുണ്ട്. കിഡ്‌നി മാറ്റിവയ്ക്കണമെന്നാണ് പറയുന്നത്. ഫേസ്ബുക്ക് പ്രൊമോഷന്‍ ചെയ്തതോടെ ഒരുപാടു പൈസ വന്നുകൊണ്ടേയിരുന്നു. ആശുപത്രി ചിലവ് മുഴുവന്‍ വഹിക്കാമെന്ന് അമേരിക്കയിലുള്ള ഒരാള്‍ സമ്മതിച്ചു. അതിനിടയില്‍ പൊന്നമ്മ ബാബു ഏറ്റെടുത്തു. എല്ലാവരും സന്തോഷിച്ചു.''''പൊന്നമ്മ ചോദിച്ചു,' ചേച്ചി കുട്ടനെന്താ പറ്റിയേ (കുട്ടനെന്നാണ് മകനെ വിളിക്കുന്നത്), എന്റെ കിഡ്‌നി 'O' പോസിറ്റീവ് ആണ്. പക്ഷേ ചെറിയ കൊളസ്‌ട്രോള്‍ ഉണ്ട്. ഇതുപോലെ വേറെ കുറേ പേരുടെ പേരു പറഞ്ഞു. പക്ഷേ അവരാരും മുന്നോട്ടു വരാതെ പൊന്നമ്മ ബാബു മാത്രം ഫെയ്മസ് ആയി. അവര്‍ക്ക് കുറേ സ്വീകരണങ്ങളൊക്കെയായി. അപ്പോള്‍ ജനങ്ങള്‍ വിചാരിച്ചു എല്ലാം ശരിയായെന്ന്. പക്ഷേ ചിലര്‍ പറയുന്നത് പൊന്നമ്മയ്ക്ക് എല്ലാം അറിയാമായിരുന്നല്ലോ, അവര്‍ക്ക് ചില പ്രശ്‌നങ്ങളുണ്ട്, കിഡ്‌നി അങ്ങനെ കൊടുത്തുകൂടായെന്ന്. ചിലപ്പോള്‍ അവരുടെ നല്ല മനസു കൊണ്ടു പറഞ്ഞതാകാം. എന്തായാലും എന്റെ വരുമാനം അതോടെ നിന്നു'' - സേതുലക്ഷ്മി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഭാര്യ ലക്ഷ്മിക്ക് മറ്റുചില രോഗങ്ങളുള്ളതിനാല്‍ ഭാര്യയുടെ കാര്യം അതുവരെ പരിഗണിച്ചിരുന്നില്ല. എന്നാല്‍, പരിശോധന കഴിഞ്ഞപ്പോള്‍ ഫലം അനുകൂലമാണെന്ന് ഡോക്ടർ അറിയിച്ചത്. എങ്കിലും ശസ്ത്രക്രിയയ്ക്കു വേണ്ട പണം എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് കുടുംബം. സേതുലക്ഷ്മിയുടെ സിനിമാ അഭിനയത്തിലൂടെയുള്ള വരുമാനംകൊണ്ടുമാത്രമാണ് ഈ കുടുംബം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. മകന്റെ ചികിത്സച്ചെലവിനായി പ്രായാധിക്യംപോലും വകവെയ്ക്കാതെ ഓടിനടന്ന് അഭിനയിക്കുകയാണ് ഈ അമ്മ. സിനിമാലോകം സഹായിക്കുന്നുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്കുവേണ്ട ഭീമമായ തുകയിലേക്ക് എത്താനാകുന്നില്ല. സേതുലക്ഷ്മിയുടെ മകളും സീരിയല്‍ താരവുമായ ലക്ഷ്മിയും കിഷോറും കുടുംബവും ഒരുമിച്ചാണ് വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ കഴിയുന്നത്. കിഷോറിനെ സഹായിക്കാനായി സുഹൃത്തുക്കള്‍ ചേര്‍ന്ന് 'സൗഹൃദരാവ്' എന്നപേരില്‍ മെഗാഷോ ഒരുക്കുന്നുണ്ട്. ഫെബ്രുവരി 11-ന് പൂജപ്പുര മൈതാനത്താണ് പരിപാടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (4 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (5 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (5 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (5 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (5 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (6 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (6 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (6 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (6 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (7 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (8 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (8 hours ago)

Malayali Vartha Recommends