Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

എനിക്കൊരു ആശ്വാസം തന്ന ഒരേ ഒരു പെണ്‍ തരിയാണ് മടിയില്‍ കിടക്കണ കുഞ്ഞാമി:- വീണ്ടും കുഞ്ഞ് ജനിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്

29 JANUARY 2019 04:04 PM IST
മലയാളി വാര്‍ത്ത

മലയാളികൾക്ക് ഏറെ സുപരിചിതയാണ് അശ്വതി ശ്രീകാന്ത്. അവാര്‍ഡ് ചടങ്ങുകളും ടെലിവിഷന്‍ പരിപാടികളുമൊക്കെയായി അവതരണ രംഗത്ത് സജീവമാണ് അശ്വതി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അവതാരകയുടെ ലേറ്റസ്റ്റ് ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.  ഒരു ചെറിയ കുട്ടിയെ എടുത്തിരിക്കുന്ന ചിത്രമായിരുന്നു അശ്വതി പോസ്റ്റ് ചെയ്തത്. കുഞ്ഞിന് പിറന്നാളാശംസിച്ചുള്ള കുറിപ്പും അശ്വതി പങ്കുവച്ചിരുന്നു. അതിന് പിന്നാലെ അശ്വതിക്ക് വീണ്ടും കുഞ്ഞ് ജനിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളും തുടങ്ങി.

ഗ്രൂപ്പുകളിലും മറ്റുമായി ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. പോസ്റ്റിന് കീഴിലെ കമന്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി അടുത്ത കുറിപ്പെത്തുകയും ചെയ്തു, തന്റെ സഹോദരന്റെ കുഞ്ഞാണ് ഇതെന്നും അവളുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസമെന്നും അശ്വതി പറയുന്നു. താനെന്താണ് എഴുതിയതെന്ന് പോലും മനസ്സിലാക്കാതെയാണ് പലരും രണ്ടാമത്തെ കുഞ്ഞാണോ , പേരെന്താണ് എന്നൊക്കെ ചോദിച്ച് രംഗത്തുവന്നതെന്നും അവര്‍ പറയുന്നു. ചിലരൊക്കെ ഒന്നും നോക്കാതെ അശ്വതിയും മോളും എന്ന തലക്കെട്ടോടെ ചിത്രം പല ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.


നാലഞ്ച് കൊല്ലമായി ഞാന്‍ നിങ്ങളുടെ മുന്നില്‍ത്തന്നെയില്ലേയെന്നും മനുഷ്യനിവിടെ ഫ്രീയായിട്ട് 10 ദിവസം തികച്ചു കിട്ടുന്നില്ല, അപ്പഴാ പത്തു മാസോം കുഞ്ഞും. ഇനി ഉള്ള ഒരു കുഞ്ഞാണെങ്കിൽ അഞ്ചു വയസ്സായതിന്റ യാതൊരു അഹങ്കാരവും ഇല്ലാതെ ഒക്കത്ത് തന്നെയാണ് സ്ഥിര വാസമെന്നും അശ്വതി പ്രതികരിക്കുന്നു.

അശ്വതിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെ..

 അതേ...ഒരു കാര്യം പറഞ്ഞോട്ടേ ?ഇതെന്റെ ആങ്ങളയുടെ കുഞ്ഞാണ് ?? ഇന്നലെ അവള്‍ക്ക് പിറന്നാള്‍ ആശംസിച്ച് ഒരു ഫോട്ടോ ഇട്ടപ്പോള്‍ അതിനൊപ്പം എഴുതിയത് വായിക്കുക കൂടി ചെയ്യാതെ എന്റെ രണ്ടാമത്തെ കുട്ടിയാണോ എന്ന ചോദ്യമായിരുന്നു കമന്റ്‌സിലും ഇന്‍ ബോക്‌സിലും നിറയെ. വേറെ ചിലരാണെകില്‍ പിന്നെ ചോദിക്കാനൊന്നും നിന്നില്ല, 'അശ്വതിയും മോളും' എന്ന് ക്യാപ്ഷന്‍ ഇട്ട് പല ഗ്രൂപ്പുകളിലും പേജുകളിലും അങ്ങ് പോസ്റ്റും ചെയ്തു. ഞാനാണേല് നാലഞ്ചു കൊല്ലമായിട്ട് നിങ്ങള്‍ടെ കണ്‍ മുന്നില്‍ തന്നെ ഉള്ളതല്ലേ...മനുഷ്യനിവിടെ ഫ്രീയായിട്ട് പത്തു ദിവസം തികച്ചു കിട്ടുന്നില്ല, അപ്പഴാ പത്തു മാസോം കുഞ്ഞും. ഇനി ഉള്ള ഒരു കുഞ്ഞാണെങ്കില്‍ അഞ്ചു വയസ്സായതിന്റ യാതൊരു അഹങ്കാരവും ഇല്ലാതെ ഒക്കത്ത് തന്നെയാണ് സ്ഥിര വാസം...

അപ്പൊ പറഞ്ഞു വന്നത് കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാല്‍ ഉടനെ ഭര്‍ത്താവാണെന്നും കരുതരുത് (അത് ഞാന്‍ ഒന്ന് മുന്‍കൂട്ടി പറഞ്ഞതാ ) അഥവാ കരുതിയാല്‍ തന്നെ ചോദിച്ച് ഉറപ്പിക്കാതെ എവിടേം പോയി പോസ്റ്റരുത്. അപേക്ഷയാണ്). അല്ല, തെറ്റ് എന്റെ ഭാഗത്തും ഉണ്ട്. ഇംഗ്ലീഷില്‍ നെടു നീളന്‍ പോസ്റ്റിടണ്ട വല്ല ആവശ്യവും ഉണ്ടാരുന്നോ എനിക്ക്?

പിന്നെ വേറെ ഒരു കാര്യമുണ്ട്...പത്മ അവളുടെ അച്ഛന്റെ ഫോട്ടോസ്റ്റാറ്റായി പുറത്ത് വന്ന് എന്നെ തോല്‍പ്പിച്ച് കളഞ്ഞപ്പോള്‍ ഈ അപ്പച്ചീടെ ചായ കാച്ചി ഭൂമുഖത്തു വന്നു എനിക്കൊരു ആശ്വാസം തന്ന ഒരേ ഒരു പെണ്‍ തരിയാണ് മടിയില്‍ കിടക്കണ കുഞ്ഞാമി. അപ്പച്ചിടെ ബുദ്ധി കിട്ടാണ്ടിരുന്നാ മതിയാരുന്നു...

എഴുത്തുകാരിയായല്ല ചാനല്‍ അവതാരകയായാണ് ഈ പാലാക്കാരി മലയാളികളുടെ മനസ്സിലേക്ക് ഇടിച്ചുകയറിയത്. കുസൃതിയും കുട്ടിത്തവും വിടാതെ നാടന്‍ഭാഷയില്‍ തന്മയത്വമായി അശ്വതി സ്‌ക്രീനില്‍ നിറഞ്ഞു. അന്നുവരെയുണ്ടായിരുന്ന ചാനല്‍ അവതാരക സങ്കല്പങ്ങളെ മാറ്റിയെഴുതി അവള്‍ പ്രേക്ഷകരുടെ വീട്ടിലെ ഒരാളായി.

കുട്ടികള്‍ക്ക് അശ്വതി ചേച്ചിയും വീട്ടമ്മമാര്‍ക്ക് പ്രിയപ്പെട്ട അശ്വതി മോളുമായി. ഇതിനിടയ്ക്ക് റോക്‌സ്റ്റാര്‍ എന്ന വി.കെ.പ്രകാശ് ചിത്രത്തില്‍ ഗാനരചയിതാവുമായി. കുട്ടിയും കുടുംബവും റേഡിയോയിലെ ജോലിയുമായി ജീവിതമങ്ങനെ പോവുമ്പോഴാണ് ഫ്‌ളവേഴ്‌സ് ചാനലിലേക്ക് ക്ഷണം വരുന്നത്. ക്യാമറയ്ക്ക് മുന്നില്‍ തിളങ്ങാനുള്ള ആകര്‍ഷകത്വമുണ്ടോ എന്നൊക്കെ സംശയിച്ചെങ്കിലും അവസരം വിട്ടുകളയേണ്ടെന്ന് അശ്വതി തീരുമാനിച്ചു. ആ തീരുമാനമാണ് മലയാളികള്‍ക്ക് മികച്ച അവതാരകരിലൊരാളെ സമ്മാനിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (4 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (5 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (5 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (5 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (5 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (6 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (6 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (6 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (6 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (7 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (8 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (8 hours ago)

Malayali Vartha Recommends