ടൊവിനോ തോമസിന്റെ ഹെയര്‍ സ്റ്റൈലുണ്ടോ? ദുല്‍ഖര്‍ സല്‍മാനെ പോലെ ശരീരഘടനയുണ്ടോ? ഫഹദ് ഫാസിലിന്റെ ചിരിയാണോ? എങ്കിൽ പ്രിയാവാര്യരുടെ ഹൃദയം കീഴടക്കുന്ന കാമുകനാകാം...
കാമുക സങ്കല്പത്തെക്കുറിച്ച് മനസ് തുറന്ന് പ്രിയാവാര്യർ. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാള സിനിമയിലെ യുവതാരങ്ങളെ എടുത്തുപറഞ്ഞായിരുന്നു താരത്തിന്റെ വര്‍ണ്ണന. ദുല്‍ഖര്‍ സല്‍മാനെ പോലെ ശരീരഘടനയും ഫഹദ് ഫാസിലിന്റെ ചിരിയും ടൊവിനോ തോമസിന്റെ ഹെയര്‍ സ്റ്റൈലും ഉള്ള ആളിനെയാണ് ഞാന്‍ പ്രണയിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് താരം തുറന്നടിച്ചു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. താരത്തിന്റെ കന്നി ചിത്രമായ അഡാറ് ലവ്
വാനോളം പ്രതീക്ഷകൾക്ക് നടുവിൽ വാലൻന്റൈൻ ദിനത്തിൽ തിയേറ്ററിൽ എത്തിയത്. ചിത്രത്തിനെ കുറിച്ച് രണ്ട് അഭിപ്രായമാണ് പുറത്തു വരുന്നത്. പ്രിയയും, റോഷനും നായികാ നായകന്മാരാവുന്ന ചിത്രം ഒരു പ്ലസ് ടു കാലത്തിൽ സംഭവിക്കുന്നു. മുൻപുള്ള രണ്ടു ചിത്രങ്ങൾക്കും സംവിധായകൻ ഒമർ ലുലു കോളേജ് ക്യാമ്പസുകളെ കൂട്ടുപിടിച്ചെങ്കിൽ, അൽപ്പം മാറി ഒരു സ്കൂളിനുള്ളിലേക്ക് ചേക്കേറിയിരിക്കുകയാണ് ഇപ്പോൾ. പോരാത്തതിന് പ്രിയ വാര്യരുടെ കണ്ണിറുക്ക് ചിത്രത്തിന്റെ പ്രതീക്ഷകൾ ദേശീയ തലത്തിലും ഉയർത്തിയിരുന്നു.
അതേ സമയം ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാര്‍ ലവ്' ഓണ്‍ലൈനില്‍ ചോര്‍ന്നു. സിനിമാമേഖലയ്ക്ക് കടുത്ത ഭീഷണിയായി ഉയര്‍ന്നു വന്നിരിക്കുന്ന തമിള്റോക്കേഴ്സ് ആണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചിരിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും ഒരു അഡാര്‍ ലവ് പ്രദര്‍ശനത്തിന് എത്തിയിരുന്നു.
ചിത്രത്തിലെ ഗാനരംഗത്തിലെ ഒരു ചെറിയ ഭാഗം സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചതിലൂടെയാണ് അഡാര്‍ ലവ് ജനശ്രദ്ധ നേടുന്നത്. കണ്ണു ചിമ്മലിലൂടെ പ്രിയ വാര്യര്‍ ഇന്ത്യയൊട്ടാകെ ആരാധകരെ നേടുകയും ബോളിവുഡില്‍ എത്തുകയും ചെയ്തു. പ്രിയ വാര്യര്‍ക്ക് പുറമെ റോഷന്, നൂറിന് ഷെരീഫ് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.
https://www.facebook.com/Malayalivartha