ശബരിമല യുവതി പ്രവേശനം... വ്രതശുദ്ധിയോടെ യുവതികള്‍ക്ക് ശബരിമല കയറാനാവില്ലെന്ന് പ്രിയ വാര്യര്‍
ശബരിമല യുവതി പ്രവേശനത്തെ കുറിച്ച് പ്രതികരിച്ച് നടി പ്രിയ വാര്യര്‍ രംഗത്ത്. ശബരിമലയിലെ യുവതി പ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്നും താന്‍ ഈ പ്രശ്നത്തെ കുറിച്ച് അധികം ആലോചിച്ചിട്ടില്ലെന്നും നടി പ്രിയ വാര്യര്‍.
നമ്മള് തുല്യതക്ക് വേണ്ടിയാണ് പോരാടുന്നതെങ്കില്‍ അതിന് മുമ്ബ് അഭിസംബോധന ചെയ്യേണ്ട പല കാര്യങ്ങളും ഉണ്ട്. ശബരിമല ആചാരങ്ങള്‍ വര്‍ഷങ്ങളായുള്ളതാണ്. ഒരു വിശ്വാസി 41 ദിവസം വ്രതം എടുക്കണം. ആ 41 ദിവസം മുഴുവന്‍ ശുദ്ധിയോടെ ഇരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നും പ്രിയ വാര്യര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha