Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

സ്ത്രീകള്‍ക്ക് വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട് ശബരിമലയെ വെറുതെ വിട്ടുകൂടെ: പൃഥ്വിരാജ്

16 FEBRUARY 2019 02:36 PM IST
മലയാളി വാര്‍ത്ത

 

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ നയം വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. ഒരു അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യത്തിലുള്ള തന്റെ നിലപാട് പരസ്യമാക്കിയത്.

പൃഥ്വിയുടെ നിലപാട് ഇങ്ങനെ:


പ്രായം കൂടും തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. മതത്തില്‍ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം മുതല്‍ക്കേ ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അതു തുടരുന്നു. അമ്പലങ്ങളില്‍ പോകാറുണ്ട്, വീട്ടില്‍ പൂജാ മുറിയില്‍ പ്രാര്‍ഥിക്കാറുമുണ്ട്. പള്ളികളിലും പോകും. വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. എന്തിലാണോ വിശ്വാസം അതില്‍ ഉറച്ചു വിശ്വസിക്കുക. സാത്താനില്‍ ആണെങ്കില്‍ അതില്‍ അടിയുറച്ചു നില്‍ക്കുക.

ക്ഷേത്രത്തില്‍ വിശ്വസിക്കുന്നവരാണെങ്കില്‍ അതിന്റെ ആചാരങ്ങളിലും വിശ്വസിക്കണം. അല്ലെങ്കില്‍ അതിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ക്കു നില്‍ക്കരുത്. ശബരിമലയില്‍ ദര്‍ശനത്തിനായി പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അതില്‍ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണ് നിലപാടെങ്കില്‍ എനിക്ക് ഒന്നേ പറയാനുള്ളൂ... നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടേ... അതിന്റെ പേരില്‍ എന്തിനാണ് ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. - പൃഥ്വിരാജ് ചോദിക്കുന്നു.

ശബരിമല വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച മലയാള യുവതാരം അജു വര്‍ഗ്ഗീസായിരുന്നു. പൃഥ്വിരാജിന് സമാനമായ നിലപാടായിരുന്നു അജുവിന്റേതും. വിശ്വാസവും ഭരണ ഘടനയില്‍ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല. ഭൂരിഭാഗം ജനങ്ങളും എന്താണോ ആവശ്യപ്പെടുന്നത് അത് പ്രാവര്‍ത്തികമാക്കണമെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ ഒരു ഹിന്ദു അല്ലാത്തതുകൊണ്ടു തന്നെ ആ വിഷയത്തില്‍ എനിക്ക് കാര്യമായ അറിവില്ല. പത്രമാദ്ധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത് ഭൂരിഭാഗം ജനങ്ങളും വിശ്വാസതതിന്റെ കൂടെയാണെന്നാണ് സിനിമാ രംഗത്തുള്ള ചില വ്യക്തികളുടെ ഇന്റര്‍വ്യൂ ഞാന്‍ കണ്ടു. അവരെല്ലാം പറയുന്നത് ഞങ്ങള്‍ ശബരിമലയില്‍ പോകില്ലെന്നാണ്. വിശ്വാസവും ഭരണ ഘടനയില്‍ പറയുന്ന പൗരാവകാശവും ഒന്നിച്ച് വിലയിരുത്തേണ്ട കാര്യമല്ല. പിന്നെ ഇതിലൂടെ ചില രാഷ്ട്രീയ മുതലെടുപ്പും നടക്കുന്നുണ്ട്, എന്നായിരുന്നു അജു പറഞ്ഞത്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി സ്ത്രീകള്‍ക്ക് പിന്തുണ അറിയിക്കുകയാണ് തമിഴ്താരം വിജയ് സേതുപതി ചെയ്തത്. 'ആണായിരിക്കാന്‍ വളരെ എളുപ്പമാണ്. തിന്നു കുടിച്ച് മദിച്ച് ജീവിക്കാം. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. എല്ലാമാസവും സ്ത്രീകള്‍ ഒരു വേദന സഹിക്കുന്നുണ്ട്. നമുക്കറിയാം അതെന്തിനുള്ള വേദനയാണെന്ന്. പരിശുദ്ധമാണത്. സ്ത്രീകള്‍ക്കത്തരം ഗുണവിശേഷമില്ലെങ്കില്‍ നമ്മളാരും ഇവിടെയുണ്ടാകില്ല. സ്ത്രീയാണ് ദൈവം. അവരെങ്ങനെ അശുദ്ധരാകും. ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രിയുടെ നിലപാടാണ് ശരിയെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇതുവരെ മലയാളത്തിലെ മുതിര്‍ന്ന താരങ്ങളാരും ശബരിമല വിഷയത്തില്‍ പ്രതികരിച്ചിട്ടില്ലയെന്നതും ശ്രദ്ധയമാണ്.

എന്നാല്‍ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പൃഥ്വിരാജിന്റെ നിലപാടിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ പേജില്‍ എതിര്‍പ്പുകളുമായി ആരാധകരെത്തി.  ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അതില്‍ അഭിപ്രായം പറയാമെന്നും അതല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണ് നിലപാടെങ്കില്‍ നിങ്ങള്‍ക്ക് പോകാന്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതേ വിട്ടുകൂടേ എന്നായിരുന്നു സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് പൃഥ്വി പറഞ്ഞത്.  പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒട്ടനവധിപേരാണ് അഭിപ്രായവുമായി രംഗത്തെത്തിയത്. ഒരുവിഭാഗം ശക്തമായി പൃഥ്വിരാജിനെ എതിര്‍ക്കുമ്പോള്‍ മറ്റൊരു വിഭാഗം അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇതിനിടയില്‍ ഇവര്‍ പരസ്പരം പോരടിക്കുന്നുമുണ്ട്. ഒരുപാട് ഇഷ്ടമായിരുന്നു എന്നാല്‍ ഒരു ദിവസം കൊണ്ട് വെറുത്തു പോയി. ഇനി ഒരു സിനിമ പോലും കാണില്ല- ഒരു ആരാധിക കമന്റ് ചെയ്തു. വിശ്വാസികളെ പിന്തുണച്ച പൃഥ്വിരാജിന്റെ എല്ലാ സിനിമകളും ഇനി മുതല്‍ കാണുമെന്ന് പറയുന്നവരും ഈ കൂട്ടത്തിലുണ്ട്.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (5 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (12 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (12 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (12 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (12 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (12 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (12 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (13 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (13 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (13 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (13 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (13 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (14 hours ago)

Malayali Vartha Recommends