ഞങ്ങളൊരുമിക്കുമ്പോഴെല്ലാം കളിയും ചിരിയുമായിരുന്നു, അവരെ മറക്കാനാകുന്നില്ല: ശ്രീദേവിയെക്കുറിച്ച് വികാരനിര്‍ഭരനായി അനില്‍ കപൂര്‍
അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയെ ഒരിക്കലും മറക്കാനാകില്ലെന്ന് നടന് അനില്‍ കപൂര്‍. ശ്രീദേവിയുടെ ചരമവാര്‍ഷികത്തിന് മുന്നോടിയായി നടന്ന പൂജ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറും മക്കള്‍ ജാന്‍വിയും ഖുശി കപൂറും പൂജകളില്‍ പങ്കെടുത്തിരുന്നു.
എന്റെ സഹോദരന്റെ ഭാര്യയാണ് ശ്രീദേവി. എന്റെ ഭാര്യയുടെ ഏറ്റവുമടുത്ത സുഹൃത്തും. ഞങ്ങളെല്ലാവരും തമ്മില്‍ വളരെ നല്ല ബന്ധം ആയിരുന്നു. ഞങ്ങളൊന്നിച്ച് കൂടുമ്പോഴെല്ലാം തമാശകളും ചിരിയുമായിരുന്നു. ശ്രീദേവിയുടെ സിനിമകള്‍ ഇപ്പോഴും കാണാറുണ്ട്. അവരെ എപ്പോഴും മിസ് ചെയ്യും, അനില്‍ കപൂര്‍ പറഞ്ഞു.
ഫെബ്രുവരി 24-ാം തിയതിയാണ് ശ്രീദേവിയുടെ ഒന്നാം ചരമവാര്‍ഷികം. കുടുംബാംഗങ്ങള്‍ക്ക് പുറമേ പൂജാകര്‍മ്മങ്ങളില്‍ തമിഴ് നടന് അജിത് ഭാര്യ ശാലിനി എന്നിവരും പങ്കെടുത്തു. ശ്രീദേവി നായികയായ ഇംഗ്ലീഷ് വിംഗ്ലീഷിന്റെ സംവിധായിക ഗൗരി ഷിന്‍ഡെയും ഭര്‍ത്താവ് ആര് ബല്‍ക്കിയും ചടങ്ങുകള്‍ക്കെത്തിയിരുന്നു.
https://www.facebook.com/Malayalivartha