താരദമ്പതികളുടെ ചിത്രത്തിന് വന്‍ വരവേല്പ് നല്കി ആരാധകര്‍
തെന്നിന്ത്യന്‍ താരദമ്പതികളായ നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മജിലി, ഒരു തെലുങ്ക് റൊമാന്റിക് ഡ്രാമയാണ്. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. താരദമ്പതികളുടെ ലിപ് ലോക് സീനടക്കം ഉള്ളതാണ് ചിത്രത്തിന്റെ ടീസര്‍. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസറിന് വമ്പന്‍ വരവേല്പാണ് ആരാധകര്‍ നല്‍കുന്നത്.
ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാലന്റൈന്‍ ആശംസകളുമായാണ് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.ഒരു ക്രിക്കറ്റ് താരമായിട്ടാണ് നാഗ ചൈതന്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.
എന്നാല്‍ ക്രിക്കറ്റ് പശ്ചാത്തലം മാത്രമാണെന്നും ചിത്രം ഒരു കുടംബകഥയാണ് പറയുന്നത് എന്നും സംവിധായകന് ശിവ നിര്‍വാണ പറയുന്നു.വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷന്‍.
ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
https://www.facebook.com/Malayalivartha