സോനം കപൂര്‍ ഇനി മുതല്‍ സോയ സിങ് സോളങ്കി...
വിവാഹശേഷം ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ പേരിനോടൊപ്പം ഭര്‍ത്താവിന്റെ പേരോ അവരുടെ കുടുംബ പേരോ ചേര്‍ക്കും. എന്നാല്‍ ചില താരങ്ങള്‍ വിവാഹത്തിനു ശേഷവും സ്വന്തം പേരില്‍ തന്നെ അറിയപ്പെടും. ബോളിവുഡിലെ ക്യൂട്ട് ആന്റ് ബോള്‍ഡ് താരമാണ് സോനം കപൂര്‍.
താരം തന്റെ പേര് വീണ്ടും മാറ്റിയിരിക്കുകയാണ്. സോയ സിങ് സോളങ്കി എന്നാണ് പുതിയ പേര്. പുതിയ പേര് മാറ്റത്തിനു പിന്നിലെ കാരണം എന്താണെന്നെന്ന് അന്വേഷിച്ച് നടന്ന പ്രേക്ഷകര്‍ക്ക് ഉത്തരം കിട്ടിയിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ദ സോയ കി ഫാക്ടറി. ചിത്രം ഏപ്രില്‍ 5 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഈ പേര് മാറ്റം.
ആനന്ദ് അഹൂജയുമായുള്ള വിവാഹത്തിനു ശേഷം സോനം പേരിനോടൊപ്പം അഹൂജ എന്നു കൂടി ചേര്‍ത്തിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.
എന്നാല്‍ പേര് മാറ്റുന്നത് തന്റെ ഇഷ്ടമാണെന്നും അതിനുളള സ്വാതന്ത്ര്യം തനിയ്ക്ക് ഉണ്ടെന്നും അന്ന് സോനം വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha