സണ്ണിക്ക് പുറകെ മിയയും എത്തുന്നു
വാലന്റൈസ് ഡേയ്ക്ക് സണ്ണി ലിയോണ്‍ എത്താത്തതിന്റെ പരിഭാവം മാറും മുമ്പേ പോണ്‍താരം മിയ ഖലീഫ എത്തുന്നതായി വീണ്ടും ചര്‍ച്ച. പ്രമുഖ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരിക്കും മിയ മലയാളികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് പറയുന്നത്.
വാര്‍ത്ത ചിത്രത്തിന്റെ സംവിധായകന് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാരക്ടര്‍ റോളിലായിരിക്കും മിയ എത്തുക. ദി കണ്ക്ലൂഷന് എന്നായിരിക്കും ചിത്രത്തിന്റെ പേര്. ബോളിവുഡ് കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രൊജക്ടിനോട് മിയ അനുകൂലമായി പ്രതികരിച്ചെങ്കിലും ഇനി അവസാനവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്.
നായികയല്ലെങ്കിലും ഒരു പ്രധാന കഥാപാത്രമായി മിയയും ചിത്രത്തിലെത്തും. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ച് തീരുമാനമായിട്ടില്ല.
https://www.facebook.com/Malayalivartha