പ്രിയങ്ക വന്ന വഴി മറക്കരുത്; കരണ്‍ ജോഹര്‍ ഷോയില്‍ ഏറ്റുമുട്ടി കരീനയും പ്രിയങ്കയും
ഹോളിവുഡിലേയ്ക്ക് ചേക്കേറിയതിനു പിന്നാലെ ഒരിടവേളയ്ക്കു ശേഷം വീണ്ടും ബോളിവുഡില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പ്രിയങ്ക ചോപ്ര. ഇതിനിടെ 2 വര്‍ഷം മാറി നിന്ന പ്രിയങ്കക്ക് താക്കീതുമായി കരീന കപൂര്‍. പ്രിയങ്കയോട് വന്ന വഴി മറക്കരുത് എന്നാണ് കരീന കപൂര്‍ പറഞ്ഞത്. കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫീ വിത്ത് കരണ്‍ എന്ന ടിവി ഷോയിലാണ് ബോളിവുഡിലെ താരസുന്ദരികളായ പ്രിയങ്കയും കരീനയും ഏറ്റുമുട്ടിയത്.
നടന് വരുണ്‍ ധവാന്റെ കാമുകിയുടെ പേര് എന്താണെന്ന് അറിയാമോ എന്ന കരണിന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇതിന് പിന്നാലെയാണ് പ്രിയങ്കയോട് കരീന പരിഭവത്തോടെ പെരുമാറിയത്. വരുണിന്റെ കാമുകിയെ അറിയില്ലെന്ന് പറഞ്ഞത് എന്താണെന്നായിരുന്നു കരീന പ്രിയങ്കയോട് ആദ്യം ചോദിച്ചത്. നിങ്ങള്‍ക്കിപ്പോള്‍ ?ഹോളിവുഡ് താരങ്ങളെ മാത്രമേ അറിയുള്ളൂ. വന്ന വഴി മറക്കരുതെന്നും പ്രിയങ്കയോട് കരീന പറഞ്ഞു.
പ്രകാശ് ഝാ സംവിധാനം ചെയ്ത ഗംഗാജല്‍ ആണ് പ്രിയങ്കയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 2016ലാണ് ചിത്രം പുറത്തിറങ്ങിയത്. അതിനുശേഷം ഹോളിവുഡിലെ നിറസാന്നിദ്ധ്യമായ പ്രിയങ്ക 2018 ഡിസംബറില്‍ വിവാഹിതയായി. അമേരിക്കന്‍ ഗായകന് നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. വിവാഹശേഷം ലോസ് ആഞ്ചല്സിലേക്ക് താമസം മാറിയിരിക്കുകയാണ് താരം.
https://www.facebook.com/Malayalivartha