പ്രേക്ഷകരെ വേദനിപ്പിക്കാനാവില്ല; ക്ലൈമാക്സ് മാറ്റി പുതിയ അഡാര്‍ ലവ് തീയറ്ററുകളിലേയ്ക്ക്
റിലീസിനു മുന്‍പേ ശ്രദ്ധ നേടിയ ഒരു അഡാര്‍ ലവ് തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഫെബ്രുവരി 14 പ്രണയദിനത്തില്‍ റിലീസ് ചെയ്ത് ചിത്രം സമ്മിശ്ര അഭിപ്രായമാണ് നേടിയത്. പ്രധാനമായും ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ചാണ് മിശ്ര അഭിപ്രായം. ക്ലൈമാക്സ് നിരാശയാക്കിയെന്നാണ് ആരാധകര്‍ പറഞ്ഞത്.
നടന് റോഷനും നടി നൂറിനും കൊല്ലപ്പെടുന്നതാണ് ഇപ്പോഴത്തെ ക്ലൈമാക്സ്. ഇത് പ്രേക്ഷകര്‍ക്ക് വിഷമമുണ്ടാക്കിയെന്നു ചൂണ്ടികാട്ടി പുതിയ ക്ലൈമാകസ് ചിത്രീകരിച്ച് സിനിമ വീണ്ടും ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന് ഒമര്‍ ലുലു. പുതിയ ക്ലൈമാക്സുമായി ചിത്രം ഉടന്‍ എത്തുമെന്ന് ഒമര്‍ ലുലു പറഞ്ഞു. ക്ലൈമാക്സ് കൊള്ളാമെന്ന് നിരവധിപ്പേര്‍ പറഞ്ഞു. പക്ഷേ ഒത്തിരിപ്പേര് ഇത് വിഷമിപ്പിച്ചെന്നു പറഞ്ഞു. ആരാധകരെ വിഷമിപ്പിക്കാതിരിക്കാന്‍ അത് മാറ്റി ചിത്രീകരിക്കാന്‍ തീരുമാനിച്ചു എന്നാണ് ഒമര്‍ ലുലുവിന്റെ വെളിപ്പെടുത്തല്‍.
ചൊവ്വാ്ച സെന്‍സറിങ് കഴിഞ്ഞ് ബുധനാ്ച നൂണ് ഷോയ്ക്ക് പുതിയ ക്ലൈമാക്സുമായി ചിത്രമെത്തും. ഒരുസംഘം വിദ്യാര്‍ത്ഥികളുടെ പ്ലസ്ടു കാലഘട്ടത്തെയും പ്രണയത്തെയും കുറിച്ചാണ് ചിത്രം പറയുന്നത്.
https://www.facebook.com/Malayalivartha