നീണ്ട ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ വൈറലായി കാതൽ സന്ധ്യയുടെ കുടുബ ചിത്രങ്ങൾ

സോഷ്യല്‍ മീഡിയയില്‍ വൈറലായി കാതല്‍ സന്ധ്യയുടെ കുടുംബ ചിത്രം. 2015 ഡിസംബറിലായിരുന്നു ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനുമായി താരത്തിന്റെ വിവാഹം കഴിഞ്ഞത്. 2016 താരത്തിന് പെണ്‍കുട്ടി ജനിക്കുകയും ചെയ്തു. താരത്തിന്റെ കുടുംബ ചിത്രം ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങിയപ്പോഴായിരുന്നു താരത്തിന്റെ വിവാഹം. വളരെ ലളിതമായ വിവാഹ ചടങ്ങുകളോടെയായിരുന്നു വിവാഹം നടന്നത്. വിവാഹാഘോഷത്തിനു മാറ്റിവെച്ച തുക ചെന്നെയില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി താരം വിനിയോഗിച്ചിരുന്നു. ഇത് അന്ന് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ബാലാജി ശക്തിവേല്‍ സംവിധാനം ചെയ്ത കാതല്‍ എന്ന ചിത്രത്തിലൂടെയാണ് സന്ധ്യ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ചിത്രം വന്‍ വിജയമായപ്പോള്‍ സന്ധ്യ പിന്നീട് കാതല്‍ സന്ധ്യയെന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. തമിഴ്, തെലുങ്ക്,മലയാളം, കന്നട എന്നീ ഭാഷകളിലായി നാല്‍പ്പതിലധികം ചിത്രങ്ങളില്‍ സന്ധ്യ വേഷമിട്ടു. സൈക്കിള്‍, ട്രാഫിക്, വേട്ട തുടങ്ങിയവയായിരുന്നു സന്ധ്യയുടെ പ്രധാന മലയാള ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha























