സ്‌നേഹസമ്പന്നന്റെ ചിത്രം വൈറല്‍... നടിയെ ആക്രമിച്ച കേസ് വല്ലാത്തൊരു ട്വിസ്റ്റിലേക്ക് പോകുമ്പോള്‍ താരദമ്പതികളുടെ ഏറ്റവും പുതിയ ചിത്രം വൈറലാവുന്നു; അതിനിടയില്‍ ദിലീപിന്റെ കയ്യിലിരിക്കുന്ന കുട്ടിയാരെന്ന തര്‍ക്കവും മുറുകുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ എത്രയും പെട്ടെന്ന് വിചാരണ അവസാനിപ്പിക്കണമെന്ന കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വല്ലാത്തൊരവസ്ഥയിലാണ് ദിലീപും കൂട്ടരും. അതേസമയം യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്കു പ്രത്യേകകോടതി അനുവദിച്ചതിനെതിരേ നടന്‍ ദിലീപ് സുപ്രീം കോടതിയിലേക്ക് പോകാനിരിക്കുകയാണ്. കേസില്‍ അനാവശ്യ ഇടപെടലുകള്‍ നടക്കുന്നതിനാല്‍ സി.ബി.ഐ. അന്വേഷണം വേണമെന്നും ദിലീപ് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. എറണാകുളം അഡീഷണല്‍ സി.ബി.ഐ. കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കേയാണു പുതിയനീക്കം.
കോടതിയുടെ കര്‍ശനമായ നിര്‍ദേശം നിലനില്‍ക്കെ വിധി എന്തെന്ന ആകാക്ഷയിലാണ് മലയാളികള്‍. അതിനിടെ ദിലീപ് വെള്ളിയാഴ്ച രാത്രി ചെറുവള്ളി ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനത്തിനെത്തിയത് വലിയ വാര്‍ത്തയായി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അടനേദ്യവും കരിക്കഭിഷേകവും നടത്തി. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ കേസുകളില്‍ അനുകൂലവിധിയുണ്ടാകുമെന്നാണ് വിശ്വാസം.
ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവന്‍ കോവിലില്‍ ദിവസവും പ്രധാന ക്ഷേത്രത്തിലെ നടയടച്ചതിനുശേഷമാണ് പൂജ. രാത്രി എട്ടുമണിയോടെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. ചെറുവള്ളിലമ്മയുടെ ശ്രീകോവിലിനു മുന്‍പില്‍ പ്രാര്‍ഥിച്ച് കാണിക്കയര്‍പ്പിച്ചാണ് ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാടിനെത്തിയത്.
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട് ദിലീപ് റിമാന്‍ഡിലായിരിക്കെ 2017 ജൂലായ് 19ന് സഹോദരന്‍ അനൂപും കുടുംബാംഗങ്ങളും ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട് നടത്താനെത്തിയിരുന്നു.ദിലീപ് ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ചിത്രങ്ങളെടുക്കുന്നത് ഒപ്പമുള്ളവര്‍ തടഞ്ഞു.
ഇതിനിടെ ദിലപ് ഒരു കുഞ്ഞിനെ വാരിയെടുത്തു നില്‍ക്കുന്ന ഫോട്ടോ ദിലീപ് ഓണ്‍ലൈന്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഈ ഫോട്ടോയിലുള്ളത് ദിലീപിന്റെ മകള്‍ മഹാലക്ഷ്മി ആണോ എന്ന ചോദ്യം പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ ഇത് മഹാലക്ഷ്മിയല്ല. ദുബായ് ദേ പുട്ടിലെ മാനേജര്‍ മനീഷിന്റെ മകളാണിത്. ദിലീപ് അവിടെ ചെന്നപ്പോള്‍ എടുത്ത ഫോട്ടോയാണിതെന്ന വ്യാഖ്യാനമാണ് വരുന്നത്. കുഞ്ഞിന്റെ ജനനം മുതല്‍ മഹാലക്ഷ്മി ആണെന്ന തരത്തില്‍ കാവ്യക്കൊപ്പമുള്ള കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു
ദിലീപിനെയും കാവ്യയെയും കുറിച്ച് വരുന്ന ഓരോ വാര്‍ത്തയും അതീവ പ്രധാന്യത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ സിനിമാ ജീവിതത്തിന് തല്‍കാലത്തേക്ക് ഇടവേള എടുത്തിരുന്നു. ഒപ്പം കഴിഞ്ഞ ഓക്ടോബറില്‍ കാവ്യയ്ക്കും ദിലീപിനും ഒരു കുഞ്ഞ് കൂടി പിറന്നതോടെ സിനിമയിലേക്കുള്ള തിരിച്ച് വരവ് ഉടനില്ലെന്ന സൂചനയായിരുന്നു നല്‍കിയത്. ഇപ്പോഴിതാ കാവ്യയുടെയും ദിലീപിന്റെയും ഏറ്റവും പുതിയ ചിത്രമെന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ഒരു ചിത്രം വൈറലായി കൊണ്ടിരിക്കുകയാണ്.
ഇങ്ങനെ ഒരറ്റത്ത് ഫാന്‍സുകാരും ആരാധകരും കഥ മെനയുമ്പോള്‍ മറുവശത്ത് ദിലീപിന് നല്ല ടെന്‍ഷനുണ്ട്. അതിനാല്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. സ്ത്രീകള്‍ക്കെതിരായ നൂറുകണക്കിനു കേസുകളുള്ളപ്പോള്‍ നടിക്കു പ്രത്യേക പരിഗണന നല്‍കുകയാണെന്നു ദിലീപ് ആരോപിക്കുന്നു. ആറുമാസത്തിനകം വിചാരണ തീര്‍ക്കണമെന്ന ഹൈക്കോടതി വിധിയും സുപ്രീം കോടതിയില്‍ ചോദ്യംചെയ്യും.
വിചാരണ യഥാക്രമം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടത്തണം. വിചാരണ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെടാനും നീക്കമുണ്ട്. സി.ബി.ഐ. അന്വേഷണമെന്ന ദിലീപിന്റെ ആവശ്യത്തില്‍ കഴമ്പില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു. കേസില്‍ വ്യാജതെളിവുകളുണ്ടാക്കി തന്നെ കുടുക്കിയെന്നാണു ദിലീപിന്റെ ആരോപണം. കുറ്റപത്രത്തില്‍ വീഴ്ചയുള്ളതിനാല്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടാമെന്നാണു ദിലീപിന്റെ അഭിഭാഷകന്‍ കെ. രാമന്‍പിള്ളയുടെ നിലപാട്.
https://www.facebook.com/Malayalivartha
























