ഫോട്ടോഗ്രാഫര്‍മാരോട് പൊട്ടിത്തെറിച്ച് ജാന്‍വി കപൂര്‍

അന്തരിച്ച ശ്രീദേവിയുടേയും ബോണി കപൂറിന്റേയും മകള്‍ ജാന്‍വി കപൂറിനു പിന്നാലെ നിരവധി പാപ്പരാസികളും എപ്പോഴുമുണ്ട്. ഒരേ ഒരു ചിത്രത്തില്‍ മാത്രമേ ജാന്‍വി കപൂര്‍ അഭിനയിച്ചിട്ടു.പക്ഷേ ഇതിനകം താരമായി കഴിഞ്ഞു ജാന്‍വി. 22 വയസ്സായിട്ടേയുള്ളൂ നടിക്ക്. ഇന്‍സ്റ്റഗ്രാമില്‍ 3.6 മില്ല്യണ്‍ യൂസേഴ്‌സിനെ സ്വന്തമാക്കി കഴിഞ്ഞു താരം.
അടുത്ത ചിത്രത്തിനായി ജാന്‍വി കരാറൊപ്പിട്ടുകഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നിലോ ചോദ്യങ്ങള്‍ക്കോ മുഖം കൊടുക്കാറുമില്ല ജാന്‍വി. കഴിഞ്ഞദിവസം ജിമ്മിലെത്തിയ ജാന്‍വിയേയും ഇവര്‍ വെറുതെവിട്ടിട്ടില്ല. ഇതോടെ പാപ്പരാസികളോട് മുഖം കറുപ്പിച്ച് പറയേണ്ട സ്ഥിതി വരെയായി താരത്തിന്.
ജിമ്മിലേക്ക് കയറുന്നതിനായി കാറില്‍ നിന്നിറങ്ങി താരം വന്നപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ നിറഞ്ഞു. താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനെത്തിയ ഫോട്ടോഗ്രാഫര്‍മാരോടാണ് താരം മുഖം കറുപ്പിച്ച് പറയാനിടയായത്. താരത്തിന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തപ്പോഴാണ് ജിമ്മില്‍ വരുമ്പോള്‍ പോലും ഒരുങ്ങി വരണമോ എന്നാണ് രോഷത്തോടെ ജാന്‍വി കപൂര്‍ ഇവരോട് പറഞ്ഞത്.
https://www.facebook.com/Malayalivartha
























