സ്വന്തം അച്ഛനെ ദൂരെനിന്ന് മാത്രമേ കണ്ടിരുന്നുള്ളൂ, മകനാണെന്ന് അറിയാമായിരുന്നിട്ട് പോലും എന്നോട് സംസാരിക്കാൻ കൂട്ടാക്കിരുന്നില്ല; അച്ഛാ എന്ന് വിളിച്ചപ്പോൾ അച്ഛനോ, ആരുടെ അച്ഛന്‍? ഏത് ഇന്ദിര? ഓരോന്ന് വലിഞ്ഞുകയറി വന്നോളും, പൊയ്‌ക്കൊള്ളണമെന്ന് പറഞ്ഞ് ആട്ടിയോടിച്ചു- വേദനയോടെ അരിസ്റ്റോ സുരേഷ് വെളിപ്പെടുത്തുന്നു

ആക്ഷന്‍ ഹീറോ ബിജുവിലൂടെ സിനിമ ലോകത്തേക്ക് എത്തി തന്റേതായ സ്ഥാനം ഉറപ്പിച്ച നടന്മാരില്‍ ഒരാള്‍ അരിസ്റ്റോ സുരേഷ്. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ നടന്ന വേദനാജനകമായ അനുഭവങ്ങളെക്കുറിച്ച് ഒരു മാസികയോട് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. തങ്ങളെ അച്ഛന്‍ ഉപേക്ഷിച്ചു പോയതിന്് ശേഷം അമ്മ മറ്റൊരാളെ വിവാഹം കഴിച്ചു. അദ്ദേഹത്തെ ഇളയച്ഛന്‍ എന്നു വിളിച്ചാണ് തങ്ങള്‍ വളര്‍ന്നതെന്നും അദ്ദേഹം മക്കളെ പോലെ ആണ് ഇരുവരോടും പെരുമാറിയെതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പലപ്പോഴും സ്വന്തം അച്ഛനെ കണ്ട് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു. ദുരെ നിന്നു മാത്രമാണ് കണ്ടിട്ടുള്ളത്. മകനാണെന്ന് അറിയാമായിരുന്നിട്ടും അച്ഛന്‍ തന്നോട് സംസാരിക്കാന്‍ പോലും കൂട്ടാക്കിയിരുന്നില് എന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഒരുദിവസം അമ്മ പറഞ്ഞു, 'അച്ഛന്‍ റെയില്‍വെയില്‍ നിന്ന് വിരമിക്കുകയാണ്. നീ പോയി അദ്ദേഹത്തെക്കണ്ട് സംസാരിക്കൂ, എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല.
അന്ന് അച്ഛനെ കാണാന്‍ ഒരു സുഹൃത്തിനൊപ്പ ആണ് പോയത്. അച്ഛന്‍ വലിയ തിരക്കിലായിരുന്നു. ആളൊഴിഞ്ഞപ്പോള്‍ അടുത്തേക്ക് ചെന്നു പറഞ്ഞു അച്ഛാ സുരേഷാണ്, ഇന്ദിരയുടെ മകന്‍, അച്ഛനെ കാണാന്‍ വന്നതാണ്. അച്ഛനോ, ആരുടെ അച്ഛന്‍? ഏത് ഇന്ദിര? ഓരോന്ന് വലിഞ്ഞുകയറി വന്നോളും.പൊയ്‌ക്കൊള്ളണം ഇവിടെ നിന്ന്. ഇടവപ്പാതി പോലെ ഇടിയും മിന്നലുമായി നിന്ന് പെയ്യുകയായിരുന്നു അച്ഛന്‍. ഞാന്‍ പേടിച്ച് വിറയ്ക്കാന്‍ തുടങ്ങി. നിലവിളിക്കണം എന്ന് തോന്നി. അപമാനം കൊണ്ട് തല പിളരുന്ന പോലെ. ആരും കണ്ടില്ലെന്ന് കരുതി ഞാന്‍ മുഖം തിരിച്ചത് എന്റെ സുഹൃത്തിന്റെ നേരെയായിരുന്നു. അന്ന് രാത്രി എനിക്ക് എന്റെ അമ്മയോട് കഠിനമായ വെറുപ്പ് തോന്നി.
നടന്ന കാര്യങ്ങളെ കുറിച്ച് പറഞ്ഞ് എന്നെ തന്നെ കളിയാക്കിയ കൂടെ വന്ന സുഹൃത്തിനോട് വെറുപ്പ് തോന്നി. ഒരിക്കല്‍ സംസാരിക്കണം എന്നാഗ്രഹിച്ച അച്ഛനോട് വെറുപ്പ് തോന്നി. അന്ന് രാത്രി ഞാന്‍ ഉറങ്ങിയില്ല. ആ സംഭവം ഓര്‍ത്താല്‍ ഇന്നും എനിക്ക് ഉറങ്ങാന്‍ കഴിയില്ല. അച്ഛന്‍ മരിക്കുന്നത് വരെ അമ്മയ്ക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് മക്കള്‍ക്കും എന്തെങ്കിലും കൊടുക്കും. മക്കളോട് എന്തെങ്കിലും കാരുണ്യം കാണിക്കും എന്നൊക്കെ. പക്ഷെ അങ്ങനെയൊന്നും ഉണ്ടായില്ലെന്നും സുരേഷ് പറയുന്നു.
തിരുവന്തപുരം സ്വദേശിയായ സുരേഷ് ഒരു ചുമട്ടുതൊഴിലാളിയായിരുന്നു. നിവിന്‍ പോളി നായകനായിട്ടെത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് അരിസ്‌റ്റോ സുരേഷ് ശ്രദ്ധേയനാവുന്നത്. അരിസ്റ്റോ സുരേഷ് എഴുതി പാടിയ മുത്തേ പൊന്നേ പിണങ്ങല്ലേ എന്ന പാട്ടായിരുന്നു സുരേഷിന്റെ കരിയര്‍ മാറ്റി മറിച്ചത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ഥികളില്‍ ഒരാള്‍ സുരേഷായിരുന്നു. മത്സരത്തില്‍ ഫൈനലിസ്റ്റായിട്ടാണ് താരം ഇറങ്ങിയത്. ഇപ്പോള്‍ ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തിലെ നായകനും അരിസ്റ്റോ സുരേഷാണ്.
ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയതോടെയാണ് അരിസ്റ്റോ സുരേഷിന്റെ കുടുംബത്തെ കുറിച്ച് ഓരോ കാര്യങ്ങളും പ്രേക്ഷകര്‍ അറിഞ്ഞത്. താന്‍ ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണമെന്താണെന്ന് ഷോ യിലൂടെ താരം വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് നാല്പത്തൊമ്പതുകാരനായ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. താന്‍ പ്രണയത്തിലാണ്.
ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന കോളാമ്പി എന്ന സിനിമ കഴിഞ്ഞാല്‍ ഉടനെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 36 കാരിയായ തൃശ്ശൂര്‍ സ്വദേശിനിയാണ് വധു. പേരു വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയാന്‍ പറ്റില്ല. യുവതിയെ ആദ്യമായി കണ്ടുമുട്ടുന്നത് ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ്. നിരവധി ബിസിനസുകളുള്ള പ്രണയിനി ക്യാന്റീന്‍ നടത്തിപ്പുകാരിയാണ്. ആദ്യ സിനിമയുടെ സെറ്റില്‍ നിന്നും തുടങ്ങി സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ഈയൊരു താരവിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
https://www.facebook.com/Malayalivartha
























