ആ സമയത്ത് എല്‍ എല്‍ ബിക്ക് പഠിച്ചാല്‍ മതിയായിരുന്നു; അതിന്റെ വാല്യൂ എന്തെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്- ദിലീപ്

എന്റെ അച്ഛന് എന്നെ ഒരു വക്കീലാക്കണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴത്തെ ഓരോ അവസ്ഥയില്‍ എനിക്ക് അത് പഠിച്ചാല്‍ മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്. ബി എ കഴിഞ്ഞ് എം എയ്ക്കു ചേര്‍ന്നെങ്കിലും അന്ന് പിന്നെ കമല്‍ സാറിനൊപ്പം അസിസ്റ്റന്റായി അങ്ങനെ സിനിമയിലെത്തി. ആ സമയത്ത് അച്ഛന് എല്‍ എല്‍ ബിക്ക് വിടാനായിരുന്നു താത്പര്യം. അപ്പോഴേക്കും ഞാന്‍ മിമിക്രി, സിനിമ എന്നു പറഞ്ഞ് മാറി. അന്ന് അച്ഛന്‍ അങ്ങനെ പറഞ്ഞതിന്റെ വാല്യൂ എന്തെന്ന് ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്. ഇതാണ് പൊതുവെ പറയുന്നത്, മാതാപിതാക്കള്‍ പറയുന്നതും നമ്മള്‍ കേള്‍ക്കണം- ക്ലബ് എഫ് എം സ്റ്റാര്‍ ജാമില്‍ ആര്‍ ജെ ശാലിനിയുമായി സംസാരിക്കുമ്ബോഴാണ് ദിലീപ് മനസ്സ് തുറന്നത്.
വിക്കുള്ള വക്കീലായി എത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രമാണ് ദിലീപ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പ്രെമോഷനുവേണ്ടിയാണ് ദിലീപ് ക്ലബ് എം എമ്മിലെത്തിയത്.
https://www.facebook.com/Malayalivartha
























