സൂപ്പര്‍ ഹീറോ ചിത്രം ക്യാപ്റ്റന്‍ മാര്‍വലിന് കേരളത്തിലും വമ്ബന്‍ വരവേല്‍പ്പ്

സൂപ്പര്‍ ഹീറോ ചിത്രം ക്യാപ്റ്റന്‍ മാര്‍വലിന് കേരളത്തിലും വമ്ബന്‍ വരവേല്‍പ്പ് തന്നെയാണ് കിട്ടിയിരിക്കുന്നത്. മാര്‍ച്ച് എട്ടിനാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. സൂപ്പര്‍ ഹീറോ സിനിമകളില്‍ ഏറ്റവും പുതിയ ചിത്രമായി തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് ക്യാപ്റ്റന്‍ മാര്‍വല്‍.
മാര്‍വല്‍ സ്റ്റുഡിയോസില്‍ നിന്നുള്ള ആദ്യ സ്ത്രീ കേന്ദ്രീകൃത ചിത്രം കൂടിയാണിത്. 1990 കളുടെ പശ്ചാതലത്തില്‍ ഒരുക്കുന്ന സിനിമ യുഎസ് വ്യോമസേനയില്‍ യുദ്ധവിമാനത്തിലെ പൈലറ്റ് ആയിരുന്ന കരോള്‍ ഡാന്‍വേഴ്‌സിന്റെ കഥയാണ് പറയുന്നത്.
ആദ്യദിനം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 17 ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. അതില്‍ നിന്നും 5.78 ലക്ഷമാണ് ക്യാപ്റ്റന്‍ മാര്‍വല്‍ നേടിയത്. തിരുവനന്തപുരം പ്ലെക്‌സിലേക്ക് വരുമ്‌ബോള്‍ 24 ഷോ ആയിരുന്നു കിട്ടിയത്. അതില്‍ നിന്നും 8.92 ലക്ഷം നേടാന്‍ കഴിഞ്ഞു.

യൂണൈറ്റഡ് സ്‌റ്റേറ്റില്‍ മാര്‍ച്ച് എട്ടിനാണ് ക്യാപ്റ്റന്‍ മാര്‍വല്‍ റിലീസ് ചെയ്തതെങ്കിലും ലണ്ടനില്‍ ഫെബ്രുവരി 27 ന് തന്നെ ചിത്രം റിലീസ് ചെയ്തിരുന്നു. ഇന്ത്യയിലെത്തിയ ചിത്രം റിലീസ് ദിവസം തന്നെ ഇന്റര്‍നെറ്റില്‍ ലീക്കായിരിക്കുകയാണ്.

https://www.facebook.com/Malayalivartha
























