സ്റ്റൈല്‍ മന്നന്‍ രജിനികാന്തിന്റെ നായികമാരായി നയന്‍താരയും കീര്‍ത്തി സുരേഷും

സ്റ്റൈല്‍ മന്നന്‍ രജിനികാന്തിന്റെ പുതിയ ചിത്രത്തില്‍ രണ്ട് നായികമാര്‍. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും, കീര്‍ത്തി സുരേഷുമാണ് നായികമാരായി എത്തുന്നത്. മാസ് എന്റര്‍ടെയ്‌നറായി എത്തുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നതായിരിക്കുമെന്ന് എ ആര്‍ മുരുഗദോസ് പറഞ്ഞു.
ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അജിത് നായകനായി എത്തിയ വിശ്വാസം ആയിരുന്നു നയന്‍താരയുടെ റിലീസ് ചെയ്ത അവസാന ചിത്രം. ചിത്രം തമിഴ്‌നാട്ടില്‍ വലിയ ഹിറ്റായിരുന്നു.


https://www.facebook.com/Malayalivartha
























