ബോളിവുഡിലെ പ്രണയജോഡികളായ ആലിയയും രണ്‍ബീറും ഒന്നിക്കുന്ന ചിത്രം

ബോളിവുഡിലെ പ്രണയജോഡികളാണ് ആലിയ ബട്ടും രണ്‍ബീര്‍ കപൂറും. ബ്രഹ്മാസ്ത്ര എന്ന പുതിയ ചിത്രത്തിലൂടെ ഇരുവരും ആദ്യമായി ഒന്നിക്കുകയാണ്. ഗംഗാ നദിക്കു മുകളില്‍ ഡ്രോണുകള്‍ പറത്തിയായിരുന്നു സിനിമയുടെ ടൈറ്റില്‍ റിലീസ്.
അനുശ്രീ റെഡ്ഢി ഡിസൈന്‍ ചെയ്ത സമ്മര്‍ ഫോറസ്റ്റ് അനാര്‍ക്കലി ആയിരുന്നു ടൈറ്റില്‍ റിലീസിനായി എത്തിയ ആലിയയുടെ വേഷം. ഇളം പച്ച നിറത്തിലുള്ള അതിമനോഹരമായ ഈ സ്‌റ്റൈലിഷ് അനാര്‍ക്കലിയില്‍ ആലിയ അതിസുന്ദരിയായിരുന്നു. ലളിതമായാണ് ആഭരണങ്ങളും ധരിച്ചത്. സാധാരണ പിന്തുടരാറുള്ള വസ്ത്രധാരണ രീതികളില്‍ നിന്ന് വ്യത്യസ്തമായ താരത്തിന്റെ ഔട്ട് ഫിറ്റ് ഫാഷന്‍ പ്രേമികളെ സന്തോഷിപ്പിച്ചു.കാഷ്യല്‍ വസ്ത്രങ്ങളില്‍ തിളങ്ങുന്ന രണ്‍ബീര്‍ ഇത്തവണയും പതിവു തെറ്റിച്ചില്ല.
രാഘവേന്ദ്ര റാത്തോര്‍ ഡിസൈന്‍ ചെയ്ത നീല കുര്‍ത്തയും പാന്റ്‌സും വെള്ള വെയ്‌സ് കോട്ടുമായിരുന്നു താരം ധരിച്ചത്. പെര്‍ഫക്റ്റ് ജോഡി എന്നാണ് ആരാധകര്‍ ഇവരെ വിശേഷിപ്പിച്ചത്.

താരങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. രണ്‍ബീറിന്റെയും ആലിയയുടെയും വിവാഹത്തിനാണു ബോളിവുഡ് കാത്തിരിക്കുന്നത്.

https://www.facebook.com/Malayalivartha
























