ഞാൻ ചില വെളിപ്പെടുത്തലുകൾ നടത്തിയാൽ ചിലരൊക്കെ വെള്ളം കുടിക്കും! പ്രിയാവാര്യരുടെ മുന്നറിയിപ്പ് ഒമർ ലുലുവിനും, നൂറിന്‍ ഷെരീഫിനുമുള്ള താക്കീതോ?

ആദ്യ സിനിമ റിലീസ് ചെയ്യുന്നതിനും മുന്‍പ് തന്നെ മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തിലെ കണ്ണിറുക്കൽ കൊണ്ട് പ്രിയ താരമായി മാറിയിരുന്നു. ഗാനം സൂപ്പര്‍ഹിറ്റായതിന് പിന്നാലെയാണ് സിനിമയില്‍ താരത്തിന്‍രെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവ് എത്തിയത്. തിരക്കഥയില്‍ തിരുത്തല്‍ വരുത്തുന്നതിനിടയിലെ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സിനിമയുടെ ചിത്രീകരണവും നീളുകയായിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സിനിമ തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ വ്യത്യസ്തമായ പ്രതികരണമായിരുന്നു. ക്ലൈമാക്‌സ് മാറ്റി സിനിമയെത്തിയെങ്കിലുംവിചാരിച്ചത്ര ശ്രദ്ധ നേടാന്‍ ചിത്രത്തിനായിരുന്നില്ല.
അഡാര്‍ ലവ് ചിത്രീകരണത്തിനിടയിലും പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ചുമൊക്കെ സംവിധായകനും അഭിനേത്രിയായ നൂറിന്‍ ഷെരീഫും വ്യക്തമാക്കിയിരുന്നു. പ്രിയ വാര്യരെക്കുറിച്ച് ചോദിച്ചപ്പോള്‍ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു നൂറിന്‍. തനിക്ക് അത്ര അടുപ്പമില്ലെന്നും കാര്യങ്ങള്‍ അറിയില്ലെന്നുമായിരുന്നു നൂറിന്‍ പറഞ്ഞത്. മുന്‍പ് പ്രിയ പറഞ്ഞ കാര്യങ്ങള്‍ കാണിച്ചപ്പോള്‍ വികാരധീനനാവുകയായിരുന്നു ഒമര്‍ ലുലു. പ്രിയ ആളാകെ മാറിപ്പോയെന്നും പല കാര്യങ്ങളും അറംപറ്റിയെന്നുമൊക്കെയായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലായി മാറുന്നതിനിടയിലാണ് പ്രിയയുടെ പ്രതികരണം എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്നും എന്തിന് അവരെപ്പോലെയാകണം? മൗനംപാലിക്കുന്നു എന്ന് മാത്രം. കാരണം എന്ത് തന്നെയായാലും വിധി സംസാരിക്കും, ആ സമയം ഒട്ടും ദൂരമല്ലെന്നുമാണ് താരം കുറിച്ചിട്ടുള്ളത്. ആരെയാണ് താരം ഉദ്ദേശിച്ചതെന്നോ പ്രിയ വാര്യര്‍ വ്യക്തമാക്കിയിരുന്നില്ല.
മാണിക്യ മലരായ പൂവി എന്ന ഗാനം പുറത്തുവന്നതോടെയാണ് പ്രിയ പ്രകാശ് വാര്യര്‍ ശ്രദ്ധിക്കപ്പെട്ടത്. ജൂനിയര്‍ ആര്‍ടിസ്റ്റായാണ് പ്രിയ സിനിമയിലേക്കെത്തിയത്. അഭിനയിക്കാന്‍ കഴിവുണ്ടെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് താരത്തെ ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് സംവിധായകന്‍ ഒമർ ലുലു വ്യക്തമാക്കിയിരുന്നു. ഒരു അഡാര്‍ ലവിൽ പ്രിയയുടെ കഥാപാത്രത്തിന് പ്രാധാന്യം നല്‍കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊക്കെ പിന്നീട് പുറത്തുവന്നിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ പ്രിയ താരമായി മാറുകയായിരുന്നു.
നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നുവെങ്കിലും അഡാര്‍ ലവിന് ശേഷം മാത്രമേ അടുത്ത സിനിമയെന്ന നിലപാടിലായിരുന്നു താരം. സിനിമയ്ക്ക് പുറമെ പരസ്യത്തിലും താരം തിളങ്ങിയിരുന്നു. വിജയ് സേതുപതിയുടെ തമിഴ് പടം, സല്‍മാന്‍ ഖാന്റെ നായികയായി ബോളിവുഡ് ചിത്രം, ഒമര്‍ ലുലുവിന്റെ അടുത്ത സിനിമ ഇവയില്‍ ഏത് സ്വീകരിക്കുമെന്ന് പ്രിയയോട് ചോദിച്ചപ്പോള്‍ ഒമറിക്കയുടെ പടമെന്നായിരുന്നു താരം പറഞ്ഞത്.
ജെബി ജംഗക്ഷനില്‍ പങ്കെടുക്കവെയായിരുന്നു പ്രിയ ഇങ്ങനെ പറഞ്ഞത്. നൂറിനൊപ്പം അതിഥിയായി ഒമര്‍ ലുലു എത്തിയപ്പോള്‍ ഈ വീഡിയോ ക്ലിപ്പിംഗ് കാണിച്ചിരുന്നു. ഈ വാക്കുകള്‍ തിരിച്ചെടുക്കണമോയെന്നായിരുന്നു ചോദ്യം. ഒരുപാട് ആളുകള്‍ അവരെ ഉപദേശിക്കാനെത്തുന്നു. അങ്ങനെ പ്രതീക്ഷിക്കാത്ത എക്സ്റ്റന്റിലാണ് കാര്യങ്ങള്‍. ഇത് കാണുമ്പോള്‍ എന്തോ പോലെ തോന്നുന്നുവെന്നായിരുന്നു ഒമര്‍ ലുലു പറഞ്ഞത്. ഉള്ളിലൊരു തിരയടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പരിപാടിക്കിടയില്‍ ഒമര്‍ലുലു വികാരധീനനായി. തന്നോട് വഴക്കൊന്നുമില്ലെന്നും മുന്‍പും അങ്ങനെ സംസാരിക്കാറില്ലായിരുന്നവെന്നായിരുന്നു നൂറിന്‍ പറഞ്ഞത്. തന്നോടൊപ്പം അഭിനയിക്കുമ്പോള്‍ സിങ്ക് കുറവായിരുന്നുവെന്ന് റോഷന്‍ പറഞ്ഞിരുന്നു. അഭിമുഖങ്ങളിലും പങ്കെടുക്കില്ലെന്ന് പറഞ്ഞിരുന്നു. അതാണ് താന്‍ റോഷനൊപ്പം ഡാന്‍സ് കളിക്കാതിരുന്നതെന്നായിരുന്നു നൂറിന്‍ പറഞ്ഞത്. ഇതിനു മറുപടിയെന്നോണമാണ് സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന് താകീതുമായി പ്രിയാവാര്യർ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























