റിയാലിറ്റി ഷോ വെറും നാടകം; നടന്‍ ആര്യയും നടി സയേഷയും വിവാഹിതരായി

തമിഴ് നടന്‍ ആര്യയും നടി സയേഷയും വിവാഹിതരായി. മാർച്ച് 10നു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിലെ പ്രമുഖരും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, ആദിത്യ പഞ്‌ജോലി, സൂരജ് പഞ്‌ജോലി, അഞ്ജൂ മഹേന്ദ്രൂ, നടി സെറീന വഹാബ്, അല്ലു അര്‍ജുന്‍, സൂര്യ തുടങ്ങി നിരവധി താരങ്ങളാണ് സംഗീത് ചടങ്ങില്‍ പങ്കെടുത്തത്.
താരങ്ങള്‍ക്കായി പ്രത്യേക റിസെപ്ഷൻ അടുത്ത ദിവസം നടത്തും. ആര്യയുടെ വധുവിനെ കണ്ടെത്താന്‍ നടത്തിയ എങ്ക വീട്ടു മാപ്പിളൈ റിയാലിറ്റിഷോയുടെ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പുതന്നെയായിരുന്നു ആര്യ സിനിമാരംഗത്ത് നിന്ന് ജീവിത സഖിയെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























