വനിതാ ദിനത്തിൽ ഭാര്യക്ക് സമ്മാനമായി മൂന്നരക്കോടിയുടെ ലംബോര്‍ഗിനി ; വീണ്ടും ഞെട്ടിച്ച് സൂപ്പര്‍താരം

ലംബോര്‍ഗിനി, ഏതൊരു വാഹനപ്രേമിയുടെയും സ്വപ്നമായിരിക്കുമത്. കുതിക്കാന്‍ വെമ്പി നില്‍ക്കുന്ന കാളക്കൂറ്റന്റെ ലോഗോ കണ്ട് ഒരിക്കലെങ്കിലും അതൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നു കനവുകാണാത്തവര്‍ വണ്ടി ഭ്രാന്തന്മാര്‍ക്കിടയില്‍ കുറവായിരിക്കും. വീണ്ടും ലംബോര്‍ഗിനി വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ പക്ഷെ പൃഥ്വിരാജ് സുകുമാരനല്ല. മറിച്ച് സൂപ്പര്‍താരം പുനീത് രാജ്കുമാറാണ്. വനിതാ ദിനത്തില്‍ ഭാര്യക്കുള്ള സമ്മാനമായാണ് പുതിയ കാര്‍ താരം വാങ്ങിയത്. ഭാര്യക്ക് മൂന്നരക്കോടി രൂപയുടെ കാര്‍ സമ്മാനിച്ച് കന്നഡ സിനിമാ താരം പുനീത് രാജ്കുമാര്‍ വാര്‍ത്തകളില്‍ നിറയുകയാണ്.
ഇറ്റാലിയന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ ഉറൂസ് എസ്.യു.വി മോഡലാണ് ഭാര്യ അശ്വിനിക്ക് പുനീത് സമ്മാനിച്ചത്. പുനീത് കൂമാറിന്റെ വീട്ടിലെത്തുന്ന ആദ്യ ലംബോര്‍ഗിനിയാണിത്. ഔഡി 7, ബിഎംഡബ്ല്യു 6, ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍, നിസാന്‍ ജിടിആര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയ കാറുകള്‍ നേരത്തെ പുനീതിന്റെ ഗാരേജിലൂണ്ട്. ബ്ലൂ നിറത്തിലുള്ള ഉറൂസാണ് പുനീത് ഭാര്യക്ക് സമ്മാനിച്ചത്. ജഗ്വാര്‍ എക്‌സ്എഫ് ലക്ഷ്വറി സെഡാനാണ് അശ്വിനി നേരത്തെ ഉപയോഗിച്ചിരുന്നത്. ഇറ്റാലിയന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ രണ്ടാമത്തെ മാത്രം എസ്.യു.വി മോഡലായ ഉറൂസിന്റെ 25 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയിരുന്നത്. 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 641 ബിഎച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. ഏറ്റവും വേഗമേറിയ എസ്.യു.വികളിലൊന്നാണ് ഉറൂസ്. മണിക്കൂറില്‍ 305 കിലോമീറ്ററാണ് വേഗത. കഴിഞ്ഞ വര്‍ഷം ആദ്യമാണ് സിനിമാതാരം പൃഥ്വിരാജ് ലംബോര്‍ഗിനി ഹുറാകാന്‍ സ്വന്തമാക്കിയത്. പൃഥ്വിരാജിന്റെ 2.13 കോടി വിലയുള്ള ഹുറാകാനാണ് കേരള റജിസ്‌ട്രേഷനിലുള്ള ആദ്യ ലംബോര്‍ഗിനി. സൂപ്പര്‍കാറിനായി ഏഴു ലക്ഷം രൂപയ്ക്ക് ഫാന്‍സി നമ്പറും താരം സ്വന്തമാക്കിയിരുന്നു. ലംബോര്‍ഗിനിയുടെ ഏറ്റവും സൂപ്പര്‍ഹിറ്റ് മോഡലാണ് ഹുറാകാന്‍. അന്ന് പൃഥ്വി ഇന്ന് പുനീത്. മൂന്നരക്കോടിയുടെ ലംബോര്‍ഗിനി ഭാര്യക്ക് സമ്മാനിച്ച് വീണ്ടും ഞെട്ടിച്ച് സൂപ്പര്‍താരം.
https://www.facebook.com/Malayalivartha
























