ഏത് ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങ്ങിലായാലും ഒരു തവണ പോലും മമ്മൂട്ടി നിസ്‌കാരം മുടക്കാറില്ല; മമ്മൂട്ടി എന്ന നടനെ മാത്രമേ ഇവിടെ പലര്‍ക്കും അറിയൂ; പക്ഷെ അദ്ദേഹത്തെക്കുറിച്ച് അറിയാത്ത ചില സത്യങ്ങളുണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ് ഡോ മാത്യൂസ് മാര്‍ സേവേറിയോസ്

ഓര്‍ത്തഡോക്‌സ് സഭ ബിഷപ്പ് ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെപ്പറ്റി പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മമ്മൂട്ടി എന്ന നടനെ മാത്രമേ ഇവിടെ പലര്‍ക്കും അറിയൂ, എന്നാല്‍ അദ്ദേഹത്തെക്കുറിച്ച് മിക്ക ആളുകള്‍ക്കും അറിയാന്‍ പാടില്ലാത്ത ചില സത്യങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. മമ്മൂട്ടിയെ വേദിയിലിരുത്തി അദ്ദേഹം ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയാണ് ബിഷപ്പ്. കഴിഞ്ഞ 25 വര്‍ഷങ്ങളായി ആരുമറിയാതെ താരം നടത്തുന്ന ജീവകാരുണ്യ ഇടപെടലുകള്‍ പുരോഹിതന്‍ തുറന്ന് പറഞ്ഞു...
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...
'ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മുഴുവന്‍ അഭിനയിച്ചിട്ടുള്ള മെഗാസ്റ്റാര്‍ എന്നതിലുപരി രണ്ടരശതാബ്ദത്തിലേറെയായി കാരുണ്യ പദ്ധതികളും അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പെയ്ന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ആരംഭിക്കുന്നത്. അതും ഇരുപത്തിയഞ്ചു ലക്ഷം രൂപ കൊണ്ട്. നിശ്ചയദാര്‍ഢ്യത്തോടും സാമൂഹ്യപ്രതിഹദ്ധതയോടെയും ആരംഭിച്ച പദ്ധതികളില്‍ പിന്നീടുള്ളത് കാഴ്ച്ചയാണ്.
നേത്രരോഗികള്‍ക്ക് സൗജന്യ ശസ്തക്രിയ നടത്തി കാഴ്ച്ച തിരികെ ലഭിച്ചു. 2004ലാണ് കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്. എല്ലാ കാരുണ്യ പദ്ധതികളെയും സംയോജിപ്പിച്ചു കൊണ്ടു പോകുന്നതിനായിരുന്നു ഇത്. പിന്നീട് 2008ല്‍ ആരംഭിച്ച ഹൃദയശസ്തക്രിയ പദ്ധതിയനുസരിച്ച് 170 ഹൃദ്രോഗികള്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തി. 673 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ കഴിപ്പിച്ച ഹൃദയസ്പര്‍ശം പദ്ധതി, പ്ലസ് ടു പാസായ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനു തുടക്കമിട്ട വിദ്യാമൃതം പദ്ധതി, ആദിവാസി ക്ഷേമം മുന്‍നിര്‍ത്തിയുള്ള പൂര്‍വികം പദ്ധതി.. ഇതിനെല്ലാം മമ്മൂട്ടി നേതൃത്വം നല്‍കി വരുന്നു..
വിദ്യാമൃതം പദ്ധതിയിലൂടെ മുപ്പതിലധികം വിദ്യാര്‍ഥികളാണ് എഞ്ചിനീയറിംഗ് നേഴ്‌സിംഗ്, ഒപ്‌റ്റോമെട്രി വിഭാഗങ്ങളില്‍ തുടര്‍പഠനം നടത്തി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. പൂര്‍വികം പദ്ധതിയിലൂടെ അട്ടപ്പാടി, ഇടമലര്‍ക്കുടി, കുമ്പളക്കുടി മംഗലം ഡാം പ്രദേശങ്ങളിലായി ഇതിനോടകം മുന്നൂറിലേറെ ആദിവാസി വിദ്യാര്‍ഥികള്‍ തുടര്‍പഠനം നടത്തിയിട്ടുണ്ട്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവത്കരണം, സൗജന്യ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ അങ്ങനെ മമ്മൂട്ടിയുടെ പ്രവര്‍ത്തനങ്ങള്‍..
ഏവര്‍ക്കും അറിയാന്‍ താതപര്യമുള്ള കാര്യമാണ് അദ്ദേഹത്തിന്റെ വിജയരഹസ്യമെന്തെന്നുള്ളത്. ഏത് ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങ്ങിലായാലും ഒരു തവണ പോലും മമ്മൂട്ടി നിസ്‌കാരം മുടക്കാറില്ലെന്നും, ആ വിശ്വാസത്തിന്റെ കരുത്താണ് മമ്മൂട്ടിക്കെന്നും പുരോഹിതന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























