ഒടുവിൽ ലോലന്റെ അശ്വതി അച്ചു പ്രേക്ഷർക്ക് മുമ്പിലെത്തുന്നു; തേരപാരയുടെ ടീസ൪ വമ്പൻ ഹിറ്റ്

പ്രേക്ഷകരുടെ ഇടയില്‍ വലിയ ചലനം സൃഷ്ടിച്ച വെബ് സിരിയല്‍ ആണ് തേരപാര. തേരപ്പാരയുടെ ഏറ്റവും പുതിയ ടീസ൪ പുറത്തിറങ്ങി. വെബ് സിരിയലിന്റെ ആദ്യം ഭാഗം വന്‍ ഹിറ്റായിരുന്നു. പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണ് ലോലനും ജോര്‍ജും, ഷിബുവും ശംഭുവും. ആദ്യ ഭാഗത്തില്‍ ശബ്ദത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു ലോലന്റെ അശ്വതി അച്ചു. ഈ കഥാപാത്രത്തിന്റെ ശബ്ദം മാത്രമായിരുന്നു പ്രേക്ഷകരിലേയ്ക്ക് എത്തിയിരുന്നത്.
ലോലനും സുഹൃത്തുക്കളും തമ്മില്‍ തല്ല് കൂടാനുളള ഒരു പ്രധാന കാരണവും ഈ അശ്വതി അച്ചുവാണ്. ഇത് ഫേക്ക് ആണെന്ന് സുഹൃത്തുക്കള്‍ പറയുമ്ബോഴും അല്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ലോലന്‍. എന്നാല്‍ രണ്ടാം ഭാഗം ലോലന്റെ അശ്വതി അച്ചുവില്‍ നിന്നാണ് ആരംഭിക്കുന്നത്. ജോര്‍ജിനേയും കൂട്ടരേയും പോലെ അശ്വതി അച്ചുവിനെ കാണാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും.
https://www.facebook.com/Malayalivartha
























