ഫോട്ടോഗ്രാഫര്‍മാരോട് ആരാധ്യ ബച്ചന്റെ പ്രതികരണം ഇങ്ങനെ

മകളെ എപ്പോഴും കരുതലോടെ കൊണ്ടുനടക്കുന്ന അമ്മയെയാണ് ഐശ്വര്യയില്‍ എപ്പോഴും ആരാധകര്‍ കാണുന്നത്. ഐശ്വര്യ റായിയെ പോലെ തന്നെ മകള്‍ ആരാധ്യയ്ക്കും ആരാധകര്‍ ഏറെയാണ്. മകള്‍ ആരാധ്യയുമൊത്തുള്ള ചിത്രങ്ങള്‍ ഐശ്വര്യ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുമുണ്ട്. ഇരുവരെയും മാധ്യമങ്ങള്‍ എപ്പോഴും പിന്‍തുടരുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹത്തില്‍ പങ്കെടുത്ത ബച്ചന്‍ കുടുംബത്തിന്റെ ചിത്രങ്ങള്‍ നിര്‍ത്താതെ എടുത്ത ഫോട്ടോഗ്രാഫര്‍മാരോട് ആദ്യമായി ആരാധ്യ ബച്ചന്‍ പ്രതികരിച്ചു.

നിര്‍ത്താതെ ചിത്രം എടുത്തവരോട് ' ഒന്ന് നിര്‍ത്തു' എന്നാണ് ആരാധ്യ പറഞ്ഞത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. മകളുടെ സംഭാഷണം കേട്ട് ചിരിക്കുന്ന ഐശ്വര്യയെയും വീഡിയോയില്‍ കാണാം.

https://www.facebook.com/Malayalivartha
























