സുഹൃത്തുക്കള്‍ക്കൊപ്പം റസ്‌റ്റോറന്റിലേക്ക് പോയപ്പോഴുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് തനിഷ

ബോളിവുഡ് താരം കജോളിന്റെ സഹോദരിയായ തനിഷയുടെ ട്വീറ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. ന്യൂയോര്‍ക്ക് സന്ദര്‍ശനത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചാണ് തനിഷ മുഖര്‍ജി തുറന്നുപറഞ്ഞത്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് താരം ന്യൂയോര്‍ക്കിലേക്കെത്തിയത്.
സുഹൃത്തുക്കള്‍ക്കൊപ്പം റസ്‌റ്റോറന്റിലേക്ക് പോയപ്പോഴാണ് സംഭവം നടന്നത്. വളരെ മാന്യമായാണ് താന്‍ പെരുമാറിയതെന്നും എന്തുകൊണ്ടാണ് അയാള്‍ അങ്ങനെ പെരുമാറിയതെന്ന കാര്യത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു തനിഷ പറഞ്ഞത്. അമേരിക്കക്കാരനായ ഒരാളായിരുന്നു മോശം വാക്കുകള്‍ പറഞ്ഞത്. തങ്ങള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്നും ഇവരെക്കണ്ടാല്‍ മത്സ്യബന്ധനം നടത്തുന്നവരെപ്പോലെയുണ്ടെന്നുമായിരുന്നു അയാള്‍ പറഞ്ഞത്. വംശീയാധിക്ഷേപത്തെക്കുറിച്ച് തുറന്നുപറഞ്ഞ തനിഷയുടെ ട്വീറ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
മുന്‍പൊരിക്കലും ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ലെന്നും അമേരിക്കയില്‍ ഇപ്പോഴും ഇത് നിലനില്‍ക്കുന്നുണ്ടെന്നുമറിഞ്ഞതിന്റെ നടുക്കത്തിലായിരുന്നു താനും സുഹൃത്തുക്കളുമെന്നും താരം പറഞ്ഞിരുന്നു.

ഈ വിഷയം റസ്‌റ്റോറന്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും അവര്‍ മൗനം പാലിക്കുകയായിരുന്നു. പോലീസിനെ വിളിക്കാനായി താനാവശ്യപ്പെട്ടിരുന്നുവെങ്കിലും അവരത് നിരാകരിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

https://www.facebook.com/Malayalivartha
























