സത്യത്തിൽ ഇതിലാരാണ് ഞാൻ? സോഷ്യൽ മീഡിയയിൽ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകളോട് പൊട്ടിത്തെറിച്ച് നടന്‍ സലീം കുമാര്‍

ജയരാജന്റെയും സലിംകുമാറിന്റെ ചിത്രം ഉള്‍ക്കൊള്ളിച്ചുള്ളതാണ് രണ്ട് വാര്‍ത്താ കാര്‍ഡുകളും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സിനിമാതാരങ്ങളുടെ രാഷ്ട്രീയ ചർച്ചയും പൊടിപൊടിക്കുകയാണ്. അതിനിടയിലാണ് നടന്‍ സലീം കുമാറിന്റെ ഫോട്ടോ ഉപയോഗിച്ച് സോഷ്യൽമീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നത്. അത്തരത്തില്‍ തന്റെ പേരില്‍ സൈബര്‍ ലോകത്ത് പ്രചരിക്കുന്ന വാര്‍ത്ത കണ്ട് ഞെട്ടിയിരിക്കുകയാണ് നടന്‍ സലീം കുമാര്‍. അതിനു പിന്നാലെയാണ് താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.ഇത്തരത്തിലുള്ള രണ്ട് വ്യാജ പോസ്റ്റുകളാണ് സലിംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. രണ്ട് പോസ്റ്റിലും പറയുന്നതാകട്ടെ പരസ്പര വിരുദ്ധമായ കാര്യങ്ങളും. ഇരുപോസ്റ്റുകളും പങ്കുവച്ച് സലിംകുമാര്‍ സിനിമാ സ്‌റ്റൈലില്‍ തന്നെ ചോദിക്കുകയാണ്- ഇതില്‍ ആരാണ് ഞാന്‍?
ഇടതുപക്ഷ അനുഭാവിയാണെന്നും കോണ്‍ഗ്രസുകാരനാണെന്നും പറഞ്ഞാണ് പോരാളി ഷാജിയുടെ പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പ്രചരിക്കുന്നത്. ഒന്നാമത്തെ പോസ്റ്റില്‍ പറയുന്നത് സലിംകുമാര്‍ ഒരു ഇടതുപക്ഷ അനുഭാവിയാണെന്നാണ്. പോസ്റ്റ് ഇങ്ങനെ- 'ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. എന്നിരുന്നാലും പറയുകയാണ്. ജയരാജനെ പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന് ദോഷം ചെയ്യും. എന്റെയും കുടുംബത്തിന്റെയും വോട്ട് ഇപ്രാവശ്യം യുഡിഎഫിനാണ്. ഒരു കാരണവശാലും ബിജെപി അധികാരത്തില്‍ വരരുത്. രണ്ട് മൂന്ന് എംപിമാരെയും കൊണ്ട് കേന്ദ്രത്തില്‍ പോയിട്ട് സിപിഎമ്മിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല'. പോരാളി ഷാജിയുടെ പേരിലുള്ള രണ്ടാമത്തെ പോസ്റ്റ് ഇതിന് നേര്‍വിപരീതമാണ്. അതില്‍ പറയുന്നത് ഇങ്ങനെ- ' ഞാനൊരു കോണ്‍ഗ്രസുകാരനാണ് എന്നിരുന്നാലും പറയുക, പി ജയരാജനെ പോലെയുള്ള രാഷ്ട്രീയക്കാരാണ് രാഷ്ട്രീയ രംഗത്ത് ആവശ്യം- സലിംകുമാര്‍'.
https://www.facebook.com/Malayalivartha
























