തമിഴ് നടൻ വിമലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി വിരുമ്പാക്കം പോലീസ്; മദ്യലഹരിയിൽ നടന്‍ അഭിഷേകിനെ നടന്‍ വിമൽ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തമിഴ് നടന്‍ വിമലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. നടന്‍ അഭിഷേകിനെ ബലമായി ആക്രമിച്ച ശേഷം ഒളിവിൽ പോയതോടെയാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. തിങ്കളാഴ്ച്ച കാലത്ത് വിമലിന്റെ ചെന്നൈയിലുള്ള വസതിയില്‍ വച്ചാണ് സംഭവം. ഇരുവരും അമിതമായി മദ്യപിച്ചിരുന്നു എന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചെന്നൈ വിരുമ്പാക്കത്തെ ഭാസ്‌കര്‍ കോളനിയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഒരു മുറി അന്വേഷിച്ച് എത്തിയതായിരുന്നു വിമലും സുഹൃത്തുക്കളും. അവിടെ റിസപ്ഷനില്‍ സോഫയിലിരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന അഭിഷേക് വിമലിനെ വക വെക്കാതെ തന്റെ കോള്‍ കഴിയും വരെ കാത്തു നില്‍ക്കാന്‍ റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെടുകയായിരുന്നു. അഭിഷേകിന്റെ ഈ പ്രവൃത്തിയില്‍ പ്രകോപിതനായ വിമല്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടനെ ആക്രമിക്കുകയായിരുന്നു. കണ്ണുകള്‍ക്കും മുഖത്തിനും സാരമായി പരിക്കേറ്റ അഭിഷേകിനെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നാണ് വിമലിനും സുഹൃത്തുക്കള്‍ക്കമെതിരെ പരാതി റജിസ്റ്റര്‍ ചെയ്യുന്നത്.
സംഭവശേഷം വിമല്‍ ഒളിവിലാണ്. നടനു വേണ്ടിയുള്ള തെരച്ചിലിന്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് വിരുമ്പാക്കം പോലീസ്. വിമല്‍ അഭിഷേകിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























