ബ്രഹ്മാണ്ഡം നമ്പി നാരായണന്‍ എഫക്ട്; മാധവനൊപ്പം സൂര്യയും ഷാരുഖ് ഖാനും

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന റോക്കട്രി; ദ നമ്പി ഇഫക്ടില്‍ ഷാരൂഖ് ഖാനും സൂര്യയും അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നമ്പി നാരായണനായി മാധവന്‍ എത്തുന്ന ചിത്രത്തില്‍ അതിഥി വേഷങ്ങളിലാണ് ഷാറൂഖും സൂര്യയും എത്തുന്നത്. തമിഴ് പതിപ്പില്‍ സൂര്യയും ഹിന്ദി പതിപ്പില്‍ ഷാരൂഖും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോ?ഗിക വെളിപ്പെടുത്തലുകളൊന്നും അണിയറപ്രവര്‍ത്തകര്‍ നടത്തിയിട്ടില്ല.
മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ചിത്രം ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമേ സ്‌കോട്ട്‌ലന്റ്, റഷ്യ, ഫ്രാന്‍സ്, പ്രിന്‍സ്റ്റന്‍ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. സിമ്രാനാണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്.
ഐഎസ്ആര്‍ഒയിലെ ക്രയോജനിക് വിഭാഗം തലവനായിരുന്ന നമ്പി നാരായണനെ ചാരവൃത്തി ആരോപിച്ച് കേസെടുത്ത സംഭവമാണ് സിനിമയാകുന്നത് . കെട്ടിച്ചമച്ച കേസാണിതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 1998 ല്‍ സുപ്രിംകോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























