റസ്‌റ്റോറന്റില്‍വച്ച് വംശീയ അധിക്ഷേപത്തിന് ഇരയായതിനെക്കുറിച്ച് തുറന്നുപറഞ്ഞ് കജോളിന്റെ സഹോദരി

ന്യൂയോര്‍ക്കില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനവുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് നടിയും കജോളിന്റെ സഹോദരിയുമായ തനീഷ മുഖര്‍ജി. ഇത്രയും മോശമായ ഭാഷയില്‍ തങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അയാളെ പ്രേരിപ്പിച്ചതെന്താണെന്ന് ഇനിയും തനിക്ക് മനസ്സിലായില്ലെന്നും താരം പറയുന്നു.
ഞങ്ങളെ കാണാന്‍ അമേരിക്കന്‍ കോമഡി സീരീസായ ഫ്രെഷ് ഓഫ് ദ് ബോട്ടിലെ കഥാപാത്രങ്ങളെപ്പോലെയുണ്ടെന്നും ഞങ്ങള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്നുമായിരുന്നു അയാളുടെ പരിഹാസം. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ആ സ്റ്റാഫിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് റസ്‌റ്റോറന്റ് ഉടമകളോട് പരാതിപ്പെട്ടിട്ട് യാതൊരു പ്രയോജനവുമുണ്ടായില്ലെന്നും നടി പറയുന്നു.
സംഭവം പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്താമെന്നുള്ള തങ്ങളുടെ നിര്‍ദേശം പോലും റസ്‌റ്റോറന്റ് ഉടമ തള്ളിക്കളയുകയായിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമേരിക്ക സന്ദര്‍ശിച്ചപ്പോഴായിരുന്നു സംഭവം.

സുഹൃത്തുക്കളുമൊത്ത് ഭക്ഷണശാലയില്‍ കയറിയപ്പോള്‍ അവിടുത്തെ തൊഴിലാളികളിലൊരാളുടെ ഭാഗത്തു നിന്നായിരുന്നു മോശം അനുഭവം ഉണ്ടായതെന്നും തനീഷ പറയുന്നു. ഈ സംഭവം തന്നെയും സുഹൃത്തുക്കളെയും ഞെട്ടിച്ചുവെന്നും തനീഷ മുഖര്‍ജി പറയുന്നു.

https://www.facebook.com/Malayalivartha

























