പ്രമുഖ നടനെതിരെ പരാതിയുമായി നടി വിജയലക്ഷ്മി

1997ല്‍ കന്നട സിനിമയിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് വിജയലക്ഷ്മി. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. താന്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ചികിത്സാ ചെലവുകള്‍ക്കായി സിനിമാ പ്രവര്‍ത്തകരോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
തുടര്‍ന്ന് കന്നട നടന്‍ രവി പ്രകാശ് വിജയലക്ഷ്മിയെ കാണാന്‍ ആശുപത്രിയിലെത്തുകയും ഒരു ലക്ഷം രൂപ ധനസഹായം നല്‍കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ശല്യം കാരണം പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വിജയലക്ഷ്മി.
രവി പ്രകാശില്‍ നിന്ന് പണം സ്വീകരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സ്വഭാവം മാറുകയായിരുന്നു. പിന്നീട് എപ്പോഴും ഫോണില്‍ സന്ദേശങ്ങള്‍ അയച്ച് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് വിജയലക്ഷ്മി ആരോപിക്കുന്നു. രവി പ്രകാശിന്റെ ശല്യം സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ വിജയലക്ഷ്മിയുടെ പരാതി വ്യാജമാണെന്നാണ് രവി പ്രകാശ് പറയുന്നത്.

മോഹന്‍ലാലും ജയപ്രദയും പ്രധാന വേഷങ്ങളില്‍ എത്തിയ ദേവദൂതന്‍ എന്ന ചിത്രത്തില്‍ വിജയലക്ഷ്മി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഹിപ്പ്‌ഹോപ്പ് ആദിയുടെ മീസയെ മുറുക്ക് എന്ന തമിഴ് സിനിമയിലാണ് ഇവര്‍ അവസാനമായി അഭിനയിച്ചത്.
https://www.facebook.com/Malayalivartha

























