നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍; ഭാര്യ ബിക്കിനി ധരിക്കുമ്പോള്‍ നിങ്ങള്‍ക്കു നാണക്കേടു തോന്നുന്നില്ലേ? ആരാധകന്റെ കമന്റിന് താൻ ബിക്കിനി ധരിക്കുന്നതു തടയാന്‍ സെയ്ഫ് ആരാണെന്ന മറുചോദ്യവുമായി കരീന കപൂർ

കുറച്ചു നാള്‍ മുന്‍പു കരീനയും സെയ്ഫും തൈമൂറും അവധിക്കാലം ആഘോഷിക്കാനായി യാത്രകള്‍ നടത്തിയിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി പലസ്ഥലങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു. സെയ്ഫ് അലി ഖാന്റെ സഹോദരി സോഹയും ഭര്‍ത്താവും മകളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഈ യാത്രകള്‍ക്കിടയില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.
എല്ലാവരും സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിക്കുന്ന ഒരു ചിത്രം കൂട്ടത്തിലുണ്ടായിരുന്നു. കരീനയും സോഹയും ബിക്കിനിയായിരുന്നു ധരിച്ചിരുന്നത്. ആ ചിത്രത്തിനു താഴെ വന്ന ഒരു കമന്റിനു മറുപടി നല്‍കിയിരിക്കുകയാണു കരീന. നരകത്തിലേക്ക് പോകൂ സെയ്ഫ് അലിഖാന്‍. ഭാര്യ ബിക്കിനി ധരിക്കുമ്പോള്‍ നിങ്ങള്‍ക്കു നാണക്കേടു തോന്നുന്നില്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. അര്‍ബാസ് ഖാനുമായുള്ള ചാറ്റ് ഷോയിലാണു കരീന ഇതിനു മറുപടി നല്‍കിയത്.
ഞാന്‍ ബിക്കിനി ധരിക്കുന്നതു തടയാന്‍ സെയ്ഫ് ആരാണ്. നീ എന്തുകൊണ്ടാണു ബിക്കിനി ധരിക്കുന്നത് അല്ലെങ്കില്‍ നീ എന്തിനാണ് ഇത് ചെയ്തത് എന്നു സെയ്ഫ് ചോദിക്കുന്ന തരത്തിലുള്ള ബന്ധമാണ് ഞങ്ങളുടേത് എന്ന് ഇതുവരെ തോന്നിയിട്ടില്ല. എനിക്ക് അങ്ങനെ ചിന്തിക്കാന്‍ തന്നെ സാധ്യമല്ല. വളരെയേറെ ഉത്തരവാദിത്തത്തോടെയുള്ള ബന്ധമാണു ഞങ്ങളുടേത്. അദ്ദേഹം എന്നെ വിശ്വസിക്കുന്നു. ഞാന്‍ ബിക്കിനി ധരിക്കുന്നുവെങ്കില്‍ അതിനൊരു കാരണമുണ്ടായിരിക്കുമെന്നും കരീന മറുപടി നല്‍കി.
2012 ഒക്ടോബറിലാണ് കരീന കപൂറും സെയ്ഫ് അലി ഖാനും വിവാഹിതരാകുന്നത്. അഞ്ചു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ‘വിരേ ദി വെഡ്ഡിങ്’ എന്ന ചിത്രത്തിനുശേഷം അക്ഷയ്കുമാര്‍ നായകനാകുന്ന ‘ഗുഡ് ന്യൂസ്’ എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് കരീന.
https://www.facebook.com/Malayalivartha

























