തന്റെ രൂപത്തെ കുറിച്ച് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി രംഗത്ത്

ബോഡി ഷേമിങ്ങിനെകുറിച്ച് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം. അതിനിടയിലാണ് താരത്തിന്റെ രൂപത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ പ്രസവം കഴിഞ്ഞ ഉടന്‍ പഴയപോലെ ശരീരം മാറ്റാന്‍ താന്‍ കരീന കപൂര്‍ അല്ലെന്നു പറയുകയാണ് സമീറ.
'പ്രസവശേഷം കരീന കപൂറിനെപ്പോലെ സെക്‌സിയായി തിരിച്ചെത്തുന്നവരുണ്ട്. പക്ഷേ എന്നെപ്പോലെ പഴയ രൂപം വീണ്ടെടുക്കാന്‍ സമയമെടുക്കുന്നവരുമുണ്ട്. എല്ലാവരും കരീന കപൂര്‍ അല്ലല്ലോ' സമീറ പറഞ്ഞു. 2015ലാണ് സമീറക്കും ഭര്‍ത്താവ് അക്ഷയ് വാര്‍ദെക്കും ആദ്യത്തെ കുഞ്ഞ് ജനിച്ചത്.
ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് സമീറ. തന്റെ ആദ്യപ്രസവത്തിന് ശേഷം രൂപഭംഗി പഴയപോലെയാകാന്‍ ഏറെ സമയമെടുത്തു.

ഇതിനെയൊക്കെ ട്രോളുന്നവര്‍ക്ക് ലജ്ജയില്ലേ? ട്രോളുകള്‍ക്കുള്ള എന്റെ മറുപടി ഇതാണ്: 'എനിക്കൊരു സൂപ്പര്‍ പവറുണ്ട്. ഞാനൊരു കുഞ്ഞിന് ജന്മം നല്‍കുകയാണ്.'

https://www.facebook.com/Malayalivartha

























