തന്റെ ഹൃദയം കവര്‍ന്ന രാജകുമാരി....

പോണ്‍ സ്റ്റാറായിരുന്ന സണ്ണി ലിയോണ്‍ ഇപ്പോള്‍ ബോളിവുഡ് താരമാണ്. ലോകം മുഴുവന്‍ ആരാധകരുള്ള സണ്ണി യഥാര്‍ത്ഥ ജീവിതത്തില്‍ ശരിക്കും വ്യത്യസ്തയാണ്.ബോളിവുഡിലെ ഹോട്ട്താരം മാത്രമല്ല, നല്ലൊരു മനുഷ്യസ്‌നേഹിയും മൃഗ സ്‌നേഹിയും കൂടിയാണ് സണ്ണി. മൃഗസംരക്ഷണത്തിന് വേണ്ടി എന്തും ചെയ്യാന്‍ താരം ഒരുക്കമാണ്.എന്നാല്‍ അടുത്തിടെ സണ്ണി നടത്തിയ സാമൂഹിക ക്ഷേമ പ്രവര്‍ത്തനമാണ് അവരെ വീണ്ടും വാര്‍ത്തകളിലെ നിറ സാന്നിധ്യമാക്കിയത്.
ജല ചികിത്സയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുന്ന സണ്ണി ലിയോണാണ് ഇപ്പോള്‍ താരം. അതും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും വയോധികര്‍ക്കും.അടുത്തിടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ സെന്റര്‍ സന്ദര്‍ശിച്ച സണ്ണി കുട്ടികളുമായി വളരെയധികം സമയം ചിലവഴിച്ചു. ജല ചികിത്സയുടെ പ്രാധാന്യം അവര്‍ തന്റെ സന്ദര്‍ശനത്തിലൂടെ കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ അവര്‍ പ്രത്യേക ശ്രദ്ധ നല്‍കി.
അതേസമയം, തന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അവര്‍ ചെയ്ത ട്വീറ്റ് ഏറ്റവും ഹൃദയസ്പര്‍ശിയായിരുന്നു.

ഭിന്നശേഷിക്കാരിയായ ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്ന ചിത്രവും ഒപ്പം തന്റെ ഹൃദയം കവര്‍ന്ന രാജകുമാരിയെന്ന അടികുറിപ്പും.

https://www.facebook.com/Malayalivartha

























