ജെന്നിഫര്‍ ലോപ്പസിനോട് പ്രണയം പറഞ്ഞ് കാമുകന്‍

ഫാഷന്‍ലോകത്തെ അത്ഭുതമാണ് അമേരിക്കന്‍ ഗായികയും അഭിനേത്രിയും മോഡലുമായ ജെന്നിഫര്‍ ലോപസിസ്സ്. ഈ അടുത്താണ് ജെന്നിഫറും മുന്‍ ബെയ്‌സ് ബോള്‍ കളിക്കാരനുമായ അലക്‌സ് റോഡ്രിഗ്‌സുമായുള്ള വിവാഹം നിശ്ചയം നടന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.
ഇതിന് പിന്നാലെ ഇരുവരും ബഹാമസില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു, എന്നാല്‍ കഴിഞ്ഞ ദിവസം ജെന്നിഫര്‍ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ബീച്ചില്‍ വച്ച് കാമുകന്‍ റോഡ്രിഗ്‌സ് തന്നെ പ്രപ്പോസ് ചെയ്യുന്നതും ഇതു കണ്ട് അമ്ബരന്ന നടിയുടെ കൈയില്‍ മോതിരം അണിയിക്കുന്നതുമായ പ്രണയം തുളുമ്ബുന്ന ചിത്രങ്ങളായിരുന്നു ജെന്നിഫര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഏകദേശം 50ലക്ഷം രൂപ വിലവരുന്ന എമറാള്‍ട്ട് കട്ട് ഡയമണ്ട് റിംഗാണ് നടിയുടെ കൈയില്‍ അണിയിച്ചതെന്നാണ് വിവരം.
1997ല്‍ ക്യൂബന്‍ വെയിറ്റര്‍ ഒജാനി നോഅയുമായിട്ടായിരുന്നു ജെനിഫറിന്റെ ആദ്യ വിവാഹം. ഒരു വര്‍ഷം തികയും മുന്‍പേ ഈ ബന്ധം പിരിഞ്ഞു. ഡാന്‍സറായ ക്രിസ് ജൂഡിനെ 2001ല്‍ വിവാഹം കഴിച്ച് തൊട്ടടുത്ത വര്‍ഷം ഉപേക്ഷിച്ച ജെനിഫര്‍, മറ്റൊരു പോപ്പ് താരമായ മാര്‍ക് ആന്തണിയെ കല്യാണം കഴിച്ചെങ്കിലും അതും തകര്‍ന്നു.

2004 മുതല്‍ 2011 വരെ നീണ്ട ഈ ബന്ധത്തില്‍ ഇരട്ടക്കുട്ടികളുണ്ട്. ആന്തണിയുമായി പിരിഞ്ഞ ശേഷം തന്നേക്കാള്‍ 18 വയസ്സിന് ഇളയ കാസ്‌പെര്‍ സ്മാര്‍ട്ടുമായി പ്രണയത്തിലായിരുന്നു ജെനിഫര്‍.

https://www.facebook.com/Malayalivartha

























