ബിഗ്‌ബോസിൽ നിന്നും മൊട്ടിട്ട പ്രണയം; ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പേളി-ശ്രീനിഷിന് പ്രണയ സാക്ഷാത്കാരം: വിവാഹം മെയ് 5ന് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍

ആദ്യമാദ്യം ബിഗ് ബോസില്‍ പൂവിട്ട ഇരുവരുടെയും പ്രണയം വെറും തിരക്കഥയാണോ എന്ന് പ്രക്ഷകരും മത്സരാര്‍ത്ഥികളും സംശയിച്ചിരുന്നു. വെറും ഗെയിം തന്ത്രം മാത്രമാണിതെന്നും സംശിച്ചവരുണ്ട്. ബിഗ് ബോസ് കഴിഞ്ഞ് ശേഷം ഏവരും കാത്തിരുന്നത് ഇവരുടെ വിവാഹ വാര്‍ത്തകളായിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങളൊന്നും വകവെയ്ക്കാതെ ഇവര്‍ പ്രണയവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് പേളി-ശ്രീനിഷ് വിവാഹം മെയ് 5ന്.
ബിഗ് ബോസ് മലയാളത്തിലൂടെ മൊട്ടിട്ട പേളി-ശ്രീനിഷ് പ്രണയം യഥാര്‍ഥമാണോ എന്ന് ആരോധകര്‍ക്ക് ഏറെ സംശയമുണ്ടായിരുന്നു, ടാസ്‌കിന്റെ ഭാഗമായിരുന്നോ എന്ന സംശയങ്ങള്‍ക്ക് ജനുവരി 16ന് നടന്ന വിവാഹനിശ്ചയത്തോടെ ഉറപ്പാകുകയായിരുന്നു. വിവാഹം മെയ് 5ന് നെടുമ്ബാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സിയാലില്‍ മെയ് 5ന് വൈകീട്ട് 7 മുതല്‍ 10 വരെയാണ് വിവാഹാഘോഷങ്ങള്‍ നടക്കുന്നത്. ക്ഷണക്കത്ത് മാധ്യമസുഹൃത്തുക്കള്‍ക്ക് ഇരുവരും അയച്ചുനല്‍കിയിരിക്കുകയാണ്. തങ്ങളുടെ പ്രണയം സത്യമാണെന്നും വിവാഹത്തിലേക്ക് എത്തിക്കാനാണ് തീരുമാനമെന്നും ഇരുവരും ഷോയ്ക്ക് ശേഷം അറിയിച്ചിരുന്നതുമാണ്. മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്നാണ് ശ്രീനിഷ് മുമ്ബ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്. ആദ്യമാദ്യം ബിഗ് ബോസില്‍ പൂവിട്ട ഇരുവരുടെയും പ്രണയം വെറും തിരക്കഥയാണോ എന്ന് പ്രക്ഷകരും മത്സരാര്‍ത്ഥികളും സംശയിച്ചിരുന്നു.
വെറും ഗെയിം തന്ത്രം മാത്രമാണിതെന്നും സംശിച്ചവരുണ്ട്. ബിഗ് ബോസ് കഴിഞ്ഞ് ശേഷം ഏവരും കാത്തിരുന്നത് ഇവരുടെ വിവാഹ വാര്‍ത്തകളായിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങളൊന്നും വകവെയ്ക്കാതെ ഇവര്‍ പ്രണയവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇരുവരും സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. ജനുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം.
https://www.facebook.com/Malayalivartha

























