താൻ വിദേശത്താണെന്ന് കരുതിയാണ് പലരും ഇപ്പോൾ അഭിനയിക്കാൻ വിളിയ്ക്കാത്തത്... മനസ് തുറന്ന് അംബിക

ഇപ്പോള്‍ അഭിനയിക്കാന്‍ തന്നെ ആരും വിളിക്കുന്നില്ലെന്ന് നടി അംബിക. വിദേശത്താണ് താമസിക്കുന്നതെന്ന ചിന്തയിലാകാം തന്നെ ആരും സിനിമയിലേക്ക് ക്ഷണിക്കാത്തതെന്നും അംബിക പറയുന്നു. ഒരു ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ അതിഥിയായി എത്തിയപ്പോഴാണ് നടി അംബിക മനസു തുറന്നത്.
താന്‍ വിദേശത്താണുള്ളതെന്ന സംശയം ഇവിടെ തീരുമെന്ന് കരുതുന്നതായും അംബിക പറഞ്ഞു. ഞാനും മകനും മദ്രാസിലാണ് താമസിക്കുന്നത്. അമേരിക്കയിലല്ല. കേരളത്തില്‍ അവാര്‍ഡ് ദാന ചടങ്ങുകള്‍ക്ക് വരാന്‍ സന്തോഷമാണ്. മലയാളികള്‍ നിറഞ്ഞ, മലയാളം സംസാരിക്കുന്ന ഇത്തരം വേദികള്‍ രസകരമാണ് അംബിക പറയുന്നു. മലയാളത്തിലും തമിഴിലും നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അംബിക ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാളചിത്രം 2015ല്‍ പുറത്തിറങ്ങിയ ഷി ടാക്‌സി ആണ്.
https://www.facebook.com/Malayalivartha

























