നിങ്ങള്‍ പ്രചോദനമാണ്, ഇതിലും വലിയ വാക്കുകള്‍ വേറെയില്ല; കേന്ദ്ര മന്ത്രിയോട് പ്രിയാ വാര്യര്‍

ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യര്‍. അരങ്ങേറ്റ ചിത്രം ഒരു അഡാര്‍ ലൗവ് റിലീസ് ആകും മുന്‍പ് തന്നെ ചിത്രത്തിലെ ഗാന രംഗത്തിലൂടെ പ്രിയ ശ്രദ്ധേയയായി. 2018 ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ഇന്ത്യന്‍ സെലിബ്രിറ്റിയായി മലയാളി താരം പ്രിയ വാര്യര്‍. ബോളിവുഡ് താരങ്ങളെ പിന്നിലാക്കി ആദ്യമായാണ് മലയാളത്തില്‍ നിന്ന് ഒരു താരം ഈ നേട്ടം കൈവരിച്ചത്.
എന്നാല്‍ ഇതിനു ശേഷം അഡാര്‍ ലൗവ്ല്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്ന നൂറിന് പകരം പ്രിയക്ക് പ്രാധന്യം നല്‍കണമെന്ന നിര്‍മ്മാതാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തര്‍ക്കങ്ങള്‍ നിലനിന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ചിത്രത്തിലെ പിന്നീട് വന്ന ഗാനങ്ങള്‍ക്കും ട്രെയിലറിനും യൂട്യൂബില്‍ വളരെ അതികം ഡിസ്ലൈക്കുകള്‍ വന്നിരുന്നു.
പ്രിയക്ക് എതിരെ വിവാദങ്ങളും ട്രോളുകളും സജീവമായിരുന്നു. എന്നാല്‍ പ്രിയക്ക് പിന്തുണയായുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബോളിവുഡ് നടനും എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹ ഒരു അഭിമുഖത്തില്‍ പ്രിയക്ക് പിന്തുണയുമായി രംഗത്ത് വന്നത്.
പ്രിയ ഒരിക്കല്‍ സൂപ്പര്‍താരമാകുമെന്നും വളരെ പെട്ടന്ന് തന്നെ ആ നേട്ടത്തിലേക്ക് പ്രിയ എത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശത്രുഘ്നന്‍ സിന്‍ഹയോട് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് പ്രിയ ഇപ്പോള്‍. ഇതിലും കൂടുതല്‍ പ്രചോദനം നല്‍കുന്ന വാക്കുകള്‍ വേറെയില്ലെന്ന് പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
https://www.facebook.com/Malayalivartha

























