പ്രിയ ഭാവിയില്‍ സൂപ്പര്‍താരമാകും... വളരെ പെട്ടന്ന് തന്നെ ആ നേട്ടത്തിലേക്ക് പ്രിയ എത്തും; അതുവരെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂ; ശത്രുഘ്നന്‍ സിന്‍ഹയോട് നന്ദി പറഞ്ഞ് പ്രിയ വാര്യര്‍...ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ഒരൊറ്റ കണ്ണിറിക്കലിലൂടെ താരമായി മാറിയ താരമായിരുന്നു പ്രിയവാര്യർ. പാട്ടിലൂടെ വമ്പൻ ഹിറ്റായെങ്കിലും സിനിമ റിലീസായപ്പോൾ വിചാരിച്ചത്ര ക്ലിക്കായില്ല എന്ന് തന്നെ പറയാം. അതേസമയം പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. നേരത്തെ പ്രിയാവാര്യയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു, തുടര്‍ന്ന് ഒട്ടേറെ വിവാദങ്ങളും ഉയര്‍ന്നിരുന്നു.
അതേസമയം 'മാണിക്ക്യ മലരായ പൂവി' എന്ന ഗാനത്തിലെ കണ്ണിറുക്കള്‍ ഹിറ്റായത് മുതല്‍ പ്രിയയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. സംവിധായകന്‍ ഒമര്‍ ലുലുവും നടി നൂറില്‍ ഷെറിഫും പ്രിയക്കെതിരെ ഒരു ചാറ്റ് ഷോയില്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. അഡാര്‍ ലവിന്റെ ചിത്രീകരണവേളയിലും പിന്നീട് നടന്ന കാര്യങ്ങളെ കുറിച്ചുമൊക്കെയാണ് ഇരുവരും ഷോയില്‍ സംസാരിച്ചത്.
എന്നാല്‍ വിവാദങ്ങള്‍ പ്രിയയെ വിടാതെ പിന്തുടരുകയാണ്.
താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന 'ശ്രീദേവി ബംഗ്ലാവ്' എന്ന ചിത്രത്തിനെതിരേയും വിവാദങ്ങള്‍ ഉയര്‍ന്നു വന്നു. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനിടയിലാണ് പ്രിയയെ പിന്തുണച്ച് ബോളിവുഡ് നടനും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. പ്രിയ ഭാവിയില്‍ സൂപ്പര്‍താരമാകുമെന്നും വളരെ പെട്ടന്ന് തന്നെ ആ നേട്ടത്തിലേക്ക് പ്രിയ എത്തുമെന്നും അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂ എന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞത്.
ഇതിന് നന്ദി പറഞ്ഞ് പ്രിയ വാര്യരും രംഗത്തെത്തി. 'ഇതിലും കൂടുതല്‍ പ്രചോദനം നല്‍കുന്ന വാക്കുകള്‍ വേറെയില്ലെന്നും താങ്കളെ പോലൊരു ആദരണീയനായ വ്യക്തിയില്‍ നിന്ന് ഇത്തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ താന്‍ വളരെയധികം സന്തോഷവതിയാണെന്നുമാണ്' പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha

























