കല്‍പ്പന ചേച്ചിയുടെ മരണവാര്‍ത്ത ടിവിയില്‍ കണ്ട ജഗതി കാണേണ്ട എന്ന് ആഗ്യം കാണിച്ചു, മണിയുടെ മരണമറിഞ്ഞും തകര്‍ന്നു

മലയാള സിനിമയുടെ എക്കാലത്തെയും പ്രീയ താരജോഡിയാണ് ജഗതിയും കല്‍പ്പനയും. ഇരുവരും ചേര്‍ന്ന് സമ്മാനിച്ചത് മികച്ച ഹാസ്യരംഗങ്ങളാണ്. അപ്രതീക്ഷിതമായൊരു റോഡപകടം ജഗതിയുടെ അഭിനയജീവിതത്തിന് സുദീര്‍ഘമായൊരു ഇടവേള സമ്മാനിക്കുകയും ഒരു സുപ്രഭാതത്തില്‍ മലയാളികളെ മൊത്തം ഞെട്ടിച്ചുകൊണ്ട് കല്‍പ്പന മരണത്തിനൊപ്പം പോവുകയും ചെയ്തതോടെ ഇരുവരും ഒന്നിച്ചുള്ള സിനിമകള്‍ എന്ന പ്രേക്ഷകരുടെ സ്വപ്നങ്ങള്‍ കൂടിയാണ് പൊലിഞ്ഞത്. അപകടത്തെ തരണം ചെയ്ത് സിനിമയിലേക്കുളള രണ്ടാംവരവിന് ജഗതി ഒരുങ്ങുമ്പോള്‍ ഒപ്പത്തിനൊപ്പം നിന്ന് മത്സരിച്ച് അഭിനയിക്കാന്‍ വെള്ളിത്തിരയില്‍ കല്‍പ്പനയില്ല.
അപകടത്തിനു ശേഷം ബോധത്തിനും അബോധത്തിനുമിടയിലുള്ള അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും കല്‍പ്പനയുടെ വിയോഗ വാര്‍ത്ത ജഗതിയെ വേദനിപ്പിച്ചിരുന്നു എന്നു തുറന്നുപറയുകയാണ് ജഗതിയുടെ മകന്‍ രാജ്കുമാര്‍. 'കല്‍പ്പന ചേച്ചി മരിച്ച വാര്‍ത്ത ടിവിയില്‍ കണ്ടപ്പോള്‍ 'കാണേണ്ട' എന്ന് അച്ഛന്‍ ആംഗ്യം കാണിച്ചു, രാജ് കുമാര്‍ പറഞ്ഞു. കലാഭവന്‍ മണിയുമായും പ്രത്യേക അടുപ്പം ഉണ്ടായിരുന്നുവെന്നും ആ മരണവാര്‍ത്തയും അച്ഛനെ വേദനിപ്പിച്ചിരുന്നുവെന്നും രാജ് കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അപകടത്തെ തുടര്‍ന്ന് വീട്ടില്‍ കിടപ്പിലായ നാളുകളില്‍ ജഗതിയുടെ കാര്യങ്ങളെല്ലാം വിളിച്ചു അന്വേഷിച്ചു കൊണ്ടിരുന്ന വ്യക്തികളാണ് കലാഭവന്‍ മണിയും കല്‍പ്പനയും. 'എല്ലാ മാസവും പപ്പയെ വെല്ലൂരിലെ ആശുപത്രിയില്‍ കൊണ്ടുപോകണം. ഒന്നു രണ്ടാഴ്ച അവിടെ ചികിത്സയുണ്ട്. അവിടെ പോകാന്‍ കാരവാന്‍ തന്നിരുന്നത് മണിച്ചേട്ടനാണ്,' രാജ് കുമാര്‍ ഓര്‍ക്കുന്നു.
ഏഴു വര്‍ഷം മുന്‍പുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ അഭിനയത്തിലേക്ക് തിരിച്ചുവരുന്ന സന്തോഷത്തിലാണ് കുടുംബവും സുഹൃത്തുക്കളും ആരാധകരുമെല്ലാം. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. അച്ഛനെ അഭിനയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരുന്നത് മകന്‍ തന്നെയാണ്. മകന്‍ രാജ്കുമാര്‍ ആരംഭിക്കുന്ന ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന പരസ്യ കമ്പനിയുടെ പരസ്യത്തിലാണ് ജഗതി അഭിനയിക്കുന്നത്. അഭിനയത്തില്‍ സജീവമാകുന്നതുവഴി താരത്തിന്റെ? ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും തിരിച്ചുവരവിന് വേഗതകൂടുമെന്നും ജഗതിയയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞതായി കുടുംബം പറയുന്നു.
https://www.facebook.com/Malayalivartha

























