വോട്ട് ചെയ്യാന്‍ പറഞ്ഞ മോദിക്ക് വിദ്യാ ബാലന്റെ മറുപടി; വിരല്‍ ചൂണ്ടുന്നതിലല്ല കാര്യം, മഷി പുരട്ടി മാറ്റം വരുത്തുന്നതിലാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ട് ചെയ്യാന്‍ എല്ലാവരെയും പ്രേരിപ്പിക്കണമെന്ന നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥനയ്ക്ക് മറുപടിയുമായി വിദ്യാ ബാലന്‍. സമൂഹത്തിലും രാജ്യത്തും മാറ്റം വേണമെങ്കില്‍ നമ്മള്‍ അതിന്റെ ഭാഗമാകണം. അതിന് ആദ്യം തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണം. വോട്ട് ചെയ്യുക എന്നത് നമ്മുടെ കടമയാണ്. ഓരോരുത്തര്‍ക്കും നേരെ വിരലുകള്‍ ഉയര്‍ത്തിയാല്‍ നമുക്കൊന്നും ലഭിക്കില്ല. പകരം വിരലില്‍ മഷി പതിപ്പിച്ചാല്‍ അനുകൂലമായ മാറ്റമുണ്ടാകും. വിദ്യ ബാലന്‍ വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രില്‍ 28 ന് 18 വയസ് പൂര്‍ത്തിയായവരാണെങ്കില്‍ വോട്ട് ചെയ്യാതിരിക്കാന്‍ കാരണമില്ലെന്നും ഏറ്റവും അത്യാവശ്യമായതിനാല്‍ എല്ലാവരും വോട്ട് ചെയ്യണമെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ചയാണ് മണിക്കൂറില്‍ 29 ട്വീറ്റുമായി പ്രമുഖരോട് ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടത്. രാഷ്ട്രീയക്കാര്‍, സിനിമതാരങ്ങള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പോസ്റ്റ്. രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട് തുടങ്ങിയ പ്രമുഖരെ അദ്ദേഹം ടാഗ് ചെയ്തിരുന്നു. മോഹന്‍ലാല്‍ ഇതിന് മറുപടി നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























