സിനിമയിലെ അടുത്ത സുഹൃത്തുക്കൾ... തിരക്കിനിടയില്‍ കുറച്ചു നേരം ഒത്തു കൂടിയതിന്റെ സന്തോഷം... വെള്ളിത്തിരയിലെ തിരക്കഥയ്ക്കപ്പുറം സൗഹൃദത്തിന്റെ കേക്ക് മുറിച്ച് പൃഥ്വിരാജും ജയസൂര്യയും സംവൃത സുനിലും... ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മലയാള സിനിമയില്‍ ഏതാണ്ട് ഒരേ കാലത്ത് സജീവമായവരാണ് സംവൃത സുനിലും പൃഥ്വിരാജും ജയസൂര്യയും. ഹിറ്റ് ചിത്രം ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയും പൃഥ്വിരാജും ജയസൂര്യയും ഒന്നിച്ചഭിനയിക്കുന്നത്. വാസ്തവം, തിരക്കഥ, മാണിക്യക്കല്ല്, തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ നായികയായിട്ടും സംവൃത അഭിനയിച്ചിരുന്നു. ഇവര്‍ ഒന്നിച്ചഭിനയിച്ച ചിത്രങ്ങളുമുണ്ട്. ജയസൂര്യയോടൊപ്പം ഇവര്‍ വിവാഹിതരായാല്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലും സംവൃതയുണ്ടായിരുന്നു. ആ സഹൃദമാണ് സംവൃതയുടെ തിരിച്ചുവരവ് ആഘോഷമാക്കി സുഹൃത്തുക്കള്‍ മാറ്റിയത്.
വെള്ളിത്തിരയിലെ തിരക്കഥയ്ക്കപ്പുറം സൗഹൃദത്തിന്റെ കേക്ക് മുറിച്ച് പൃഥ്വിരാജും ജയസൂര്യയും സംവൃത സുനിലും. സിനിമയിലെ അടുത്ത സുഹൃത്തുക്കളായ മൂവരും, തിരക്കിനിടയില്‍ കുറച്ചു നേരം ഒത്തു കൂടിയതിന്റെ സന്തോഷം കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു. സരിത ജയസൂര്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായെത്തുന്നത്. 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃത സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടതോടെ മറ്റ് നിരവധി ചിത്രങ്ങളിലും നടി അഭിനയിച്ചു. 2012 ലായിരുന്നു അഖില്‍ ജയരാജുമായിട്ടുള്ള സംവൃതയുടെ വിവാഹം. വിവാഹശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ സംവൃത മകന് കുറച്ച് വലുതായതിന് ശേഷമാണ് ക്യാമറയ്ക്കു മുന്നിലേയ്ക്ക് മടങ്ങിയെത്തുന്നത്.
https://www.facebook.com/Malayalivartha